30,000 കോടിയുടെ കുടിശ്ശിക ആവശ്യപ്പെട്ട് കരാറുകാർ
text_fieldsകരാറുകാരുടെ അസോസിയേഷൻ നേതാക്കൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകുന്നു
ബംഗളൂരു: കർണാടക സ്റ്റേറ്റ് കോൺട്രാക്ടർമാരുടെ അസോസിയേഷൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ സന്ദർശിച്ച് 30,000 കോടി രൂപയുടെ കുടിശ്ശിക ബില്ലുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. സാധ്യമാകുമ്പോഴെല്ലാം ഫണ്ട് വിതരണം ചെയ്യുമെന്ന് ഉറപ്പ് നൽകിയ മുഖ്യമന്ത്രി കുടിശ്ശിക വർധിച്ചതിന് മുൻ ബി.ജെ.പി സർക്കാറിനെ വിമർശിച്ചു.
മുൻ ഭരണകൂടം ബജറ്റ് ഫണ്ട് അനുവദിക്കാതെയാണ് ടെൻഡറുകൾ നൽകിയത്. ഇത് സാമ്പത്തിക പിന്തുണയില്ലാതെ കരാറുകാർ ജോലി ഏറ്റെടുക്കാൻ കാരണമായതായി സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി. ഏപ്രിലിൽ കരാറുകാർ 15,000 കോടി രൂപ ആവശ്യപ്പെട്ടു, പക്ഷേ, അത് സാധ്യമല്ലെന്ന് ഞാൻ വിശദീകരിച്ചു. എന്നാലും, സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കി ഞങ്ങൾക്ക് കഴിയുന്നത് ഞങ്ങൾ അനുവദിക്കുമെന്ന് ഞാൻ അവർക്ക് ഉറപ്പുനൽകി.
ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും മല്ലികാർജുൻ ഖാർഗെയെയും സമീപിക്കാനുള്ള കരാറുകാരുടെ പദ്ധതിക്ക് മറുപടിയായി ‘ആരെയും കാണാൻ അവർക്ക് സ്വാതന്ത്ര്യമുണ്ട്. നമ്മുടെ തീരുമാനങ്ങൾ നമ്മുടെ സാമ്പത്തിക ശേഷിയുമായി പൊരുത്തപ്പെടണം’ എന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

