Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightക​രാ​റു​കാ​രു​ടെ...

ക​രാ​റു​കാ​രു​ടെ കു​ടി​ശ്ശി​ക: പ്ര​ശ്നം ചൂ​ടു​പി​ടി​ക്കു​ന്നു

text_fields
bookmark_border
ക​രാ​റു​കാ​രു​ടെ കു​ടി​ശ്ശി​ക: പ്ര​ശ്നം ചൂ​ടു​പി​ടി​ക്കു​ന്നു
cancel
camera_alt

കു​ടി​ശ്ശി​ക ബി​ല്ലു​ക​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്

ക​രാ​റു​കാ​രു​െ​ട സം​ഘ​ട​ന നേ​താ​ക്ക​ൾ ന​ട​ത്തി​യ

വാ​ർ​ത്ത​സ​മ്മേ​ള​നം

ബം​ഗ​ളൂ​രു: ക​രാ​റു​കാ​ർ​ക്ക് പ്ര​വൃ​ത്തി​ക​ൾ തീ​ർ​ത്ത​തി​നു​ള്ള ബി​ല്ലു​ക​ൾ മാ​റി കി​ട്ടു​ന്നി​ല്ലെ​ന്ന പ്ര​ശ്നം ചൂ​ടു​പി​ടി​ക്കു​ന്നു. പ്ര​ശ്നം രാ​ഷ്ട്രീ​യ പ്ര​ചാ​ര​ണ​ത്തി​നാ​യി ബി.​ജെ.​പി ഉ​പ​യോ​ഗി​ക്കു​ന്നു​മു​ണ്ട്. കു​ടി​ശ്ശി​ക ബി​ല്ലു​ക​ളു​ടെ തു​ക അ​നു​വ​ദി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബൃ​ഹ​ത് ബം​ഗ​ളൂ​രു മ​ഹാ​ന​ഗ​ര പാ​ലി​കെ​യി​ലെ (ബി.​ബി.​എം.​പി) ക​രാ​റു​കാ​രും ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റും ത​മ്മി​ലാ​ണ് പ്ര​ശ്നം.

ക​ഴി​ഞ്ഞ 26 മാ​സ​ത്തി​ൽ 2700 കോ​ടി രൂ​പ​യു​ടെ ബി​ല്ലു​ക​ൾ കു​ടി​ശ്ശി​ക​യാ​യി നി​ൽ​ക്കു​ക​യാ​ണെ​ന്ന് ബി.​ബി.​എം.​പി. വ​ർ​ക്കി​ങ് കോ​ൺ​ട്രാ​ക്ടേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ പ​റ​യു​ന്നു.ബി​ൽ പാ​സാ​ക്കു​ന്ന​തി​ന് ബം​ഗ​ളൂ​രു വി​ക​സ​ന​ത്തി​ന്റെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി​യാ​യ ഡി.​കെ. ശി​വ​കു​മാ​ർ തു​ക​യു​ടെ 10 മു​ത​ൽ 15 ശ​ത​മാ​നം​വ​രെ ക​മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​യും അ​വ​ർ ആ​രോ​പി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യ​മു​ന്ന​യി​ച്ച് അ​വ​ർ ഗ​വ​ർ​ണ​ർ താ​വ​ർ​ച​ന്ദ് ഗെ​ഹ് ലോ​ട്ടി​ന് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. ബി​ല്ലു​ക​ൾ പാ​സാ​ക്കാ​ൻ സ​ർ​ക്കാ​റി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​രാ​റു​കാ​രു​ടെ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ മു​ൻ​മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ​യെ​യും ക​ണ്ടി​രു​ന്നു.

എ​ല്ലാ നേ​താ​ക്ക​ളെ​യും ക​ണ്ട് പി​ന്തു​ണ നേ​ടാ​നു​ള്ള ശ്ര​മ​ത്തി​ന്റെ ഭാ​ഗ​മാ​ണി​തെ​ന്നും ബി​ല്ലു​ക​ൾ പാ​സാ​യി​ക്കി​ട്ടാ​തെ ബാ​ക്കി പ്ര​വൃ​ത്തി​ക​ൾ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​നാ​വി​ല്ലെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ, രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​താ​ണ് ഇ​ക്കാ​ര്യ​ങ്ങ​ളെ​ന്നാ​ണ് ഡി.​കെ. ശി​വ​കു​മാ​റി​ന്റെ പ്ര​തി​ക​ര​ണം. ആ​രാ​ണി​തി​ന് പി​ന്നി​ലെ​ന്ന് ത​നി​ക്ക​റി​യാം. ശ​രി​യാ​യ രീ​തി​യി​ൽ പ്ര​വൃ​ത്തി ന​ട​ത്തി​യ ഒ​രു ക​രാ​റു​കാ​ര​ന്റെ ബി​ല്ലും കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ പി​ടി​ച്ചു​വെ​ക്കി​ല്ല. പ​ക്ഷേ, വ്യാ​ജ​ബി​ല്ലു​ക​ൾ ക​ണ്ടെ​ത്തി പി​ടി​ച്ചു​വെ​ക്കും. സ​ർ​ക്കാ​റി​നെ ബ്ലാ​ക്ക്‌​മെ​യി​ൽ ചെ​യ്യാ​ൻ ശ്ര​മി​ക്കേ​ണ്ടെ​ന്നും പ​റ​ഞ്ഞു.

ബി.​ജെ.​പി ഭ​ര​ണ​കാ​ല​ത്ത് ബി​ല്ലു​ക​ൾ എ​ന്തു​കൊ​ണ്ട് മാ​റി ന​ൽ​കി​യി​ല്ല, കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​റി​നെ​തി​രാ​യ നീ​ക്ക​ത്തി​ന് ക​രാ​റു​കാ​രെ ബി.​ജെ.​പി ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

മു​ൻ മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ് ബൊ​മ്മൈ​യും മ​ന്ത്രി ആ​ർ. അ​ശോ​ക​യും ത​ങ്ങ​ളു​ടെ ഭ​ര​ണ​കാ​ല​ത്ത് ബി​ല്ലു​ക​ൾ മാ​റി ന​ൽ​കി​യി​ല്ല. ആ​രാ​ണ് അ​തി​ൽ​നി​ന്ന് അ​വ​രെ ത​ട​ഞ്ഞ​ത്. അ​വ​ർ​ക്ക് ഫ​ണ്ടി​ല്ലാ​തി​രു​ന്ന​തു​കൊ​ണ്ടാ​ണോ, അ​തോ, പ്ര​വൃ​ത്തി​ക​ൾ ഗു​ണ​നി​ല​വാ​രം ഇ​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണോ. ഈ ​ചോ​ദ്യ​ങ്ങ​ൾ​ക്ക് ബി.​ജെ.​പി മ​റു​പ​ടി പ​റ​യ​ണം. ക​രാ​റു​കാ​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​റും ഉ​ത്ത​രം ന​ൽ​കു​മെ​ന്നും ഡി.​കെ. പ​റ​ഞ്ഞു.

അ​ന്വേ​ഷ​ണ​ഘ​ട്ട​ത്തി​ൽ ബി​ല്ലു​ക​ൾ മാ​റ്റാ​നാ​കി​ല്ല -സി​ദ്ധ​രാ​മ​യ്യആ​രോ​പ​ണം തെ​ളി​യി​ച്ചാ​ൽ രാ​ഷ്ട്രീ​യം നി​ർ​ത്തും -ഡി.​കെ

ബം​ഗ​ളൂ​രു: ക​ഴി​ഞ്ഞ ബി.​ജെ.​പി സ​ർ​ക്കാ​റി​ന്റെ കാ​ല​ത്തെ പൊ​തു​മ​രാ​മ​ത്ത് പ്ര​വൃ​ത്തി​ക​ളി​ൽ ന​ട​ന്ന അ​ഴി​മ​തി സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും ഇ​തി​നി​ട​യി​ൽ ക​രാ​റു​കാ​രു​ടെ ബി​ല്ലു​ക​ൾ മാ​റ്റി​ന​ൽ​കു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ പ​റ​ഞ്ഞു. വി​ര​മി​ച്ച ഹൈ​കോ​ട​തി ജ​ഡ്ജി ജ​സ്റ്റി​സ് ബി. ​വീ​ര​പ്പ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​ർ​ക്കാ​ർ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് ത​ന്നെ ഇ​ത്ത​ര​ത്തി​ലു​ള്ള അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് കോ​ൺ​ഗ്ര​സ് ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തേ​സ​മ​യം, ക​രാ​റു​കാ​രു​ടെ ബി​ല്ലു​ക​ൾ മാ​റ്റി​ന​ൽ​കാ​ൻ താ​ൻ ക​മീ​ഷ​ൻ ചോ​ദി​ച്ചു​വെ​ന്ന​ത് അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ആ​രോ​പ​ണ​മാ​ണെ​ന്ന് ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ പ​റ​ഞ്ഞു. ക​മീ​ഷ​ൻ ആ​രോ​പ​ണ​വി​ഷ​യ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്ന് റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ആ​രോ​പ​ണം തെ​ളി​യി​ച്ചാ​ൽ രാ​ഷ്ട്രീ​യ​പ്ര​വ​ർ​ത്ത​നം നി​ർ​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കു​ടി​ശ്ശി​ക ബി​ല്ലു​ക​ൾ മാ​റി​ന​ൽ​കാ​ൻ 10 മു​ത​ൽ 15 ശ​ത​മാ​നം വ​രെ ക​മീ​ഷ​ൻ ശി​വ​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നാ​ണ് ക​രാ​റു​കാ​രു​ടെ ആ​രോ​പ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Contractors arrears
News Summary - Contractors' arrears: The issue is heating up
Next Story