മാല മോഷണത്തിൽ റെക്കോഡ്, ഒടുവിൽ പിടിയിൽ, 2014 നും 2018 നും ഇടയിൽ 155 സ്വർണമാലകളാണ് കവർന്നത്
text_fieldsബംഗളൂരു: മാലമോഷണത്തിൽ 'റെക്കോഡ്' ഇട്ടയാളെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ഇതിനകം 159 സ്വർണമാലകൾ കവർന്ന അച്യുത് കുമാർ ഗാനി എന്ന വിശ്വനാഥിനെ (35) ആണ് പിടിച്ചത്. ചില ദിവസങ്ങളിൽ ഇയാൾ നാല് മാലകൾ വരെ മോഷ്ടിച്ചതായി പൊലീസ് പറഞ്ഞു. മുഖം മുഴുവൻ മൂടുന്ന ഹെൽമറ്റ് ധരിച്ച് ബൈക്കിൽ കറങ്ങിയായിരുന്നു മാല പൊട്ടിക്കൽ. പൊലീസിനെ കബളിപ്പിക്കാനായി എല്ലാ മാസവും ഇയാൾ വീട് മാറിയിരുന്നു.
2014 നും 2018 നും ഇടയിൽ 155 സ്വർണമാലകളാണ് കവർന്നത്. ബംഗളൂരു, ഹുബ്ബള്ളി-ധാർവാഡ്, ഗദഗ്, ഹാവേരി, ഹൊസപേട്ട്, ബെള്ളാരി, കുംത, ഹാസൻ, തുമകുരു തുടങ്ങിയ സ്ഥലങ്ങളിൽ നിന്നായിരുന്നു കവർച്ച.
2018 ജൂൺ 17ന് ഇയാളെ കാലിൽ വെടിവെച്ച് വീഴ്ത്തി ജ്ഞാനഭാരതി പൊലീസ് പിടിച്ചിരുന്നു. അന്ന് ഒരു കോടി രൂപയുടെ സ്വർണാഭരണങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. പിന്നീട് വിചാരണത്തടവുകാരനായി നാലുവർഷം പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലായിരുന്നു. പിന്നീട് കോടതി ജാമ്യം അനുവദിച്ച് പുറത്തിറങ്ങിയ ഇയാൾ വീണ്ടും മോഷണത്തിലേക്ക് തിരിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

