കരഞ്ചി തടാകത്തിലെ സിപ്‌ലൈൻ നിർമാണം തൽക്കാലികമായി നിർത്തിവെച്ചു
text_fieldsമൈസൂരിലെ കരഞ്ചി പ്രകൃതി സൗഹൃദ പാർക്കിലെ സിപ്‌ലൈൻ പദ്ധതിയുടെ നിർമാണം
ബംഗളൂരു: മൈസൂരിലെ കരഞ്ചി പ്രകൃതി സൗഹൃദ പാർക്കിൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി ആരംഭിച്ച സിപ്‌ലൈൻ പദ്ധതിയുടെ നിർമാണ പ്രവൃത്തികള്‍ താൽക്കാലികമായി നിർത്തിവെച്ചു. പാര്‍ക്ക് അധികൃതരില്‍നിന്നും അനുവാദം വാങ്ങാതെയാണ് നിർമാണ പ്രവര്‍ത്തനം നടത്തിയത്.
തുടര്‍ന്ന് താടാകത്തിലെ നിർദിഷ്ട സിപ്‌ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട സിവിൽ ജോലികൾ നിർത്തിവെക്കാൻ മൈസൂർ മൃഗശാല എക്സിക്യുട്ടിവ് ഡയറക്ടർ പി. അനുഷ ടൂറിസം വകുപ്പിനോട് നിർദേശിച്ചു. മൃഗശാല അധികൃതരുടെ പരാതിയുടെയും പരിസ്ഥിതി പ്രവർത്തകരുടെ ഭാഗത്തുനിന്നുണ്ടായ ശക്തമായ എതിർപ്പിനെത്തുടർന്നുമാണ് നടപടി. സുരക്ഷ അനുമതിയോ വര്‍ക്ക് ഓര്‍ഡറോ നിർമാണം നടത്തുന്നവര്‍ ഹാജരാക്കിയിട്ടില്ലെന്ന് ഡയറക്ടര്‍ പറഞ്ഞു.
സിപ്‌ലൈൻ പില്ലറുകൾക്കായി നിർമിച്ച കോൺക്രീറ്റ് ഘടനകളുടെ ക്യൂറിങ് മാത്രമേ അനുവദിക്കൂ എന്നും പുതിയ ജോലികൾ അനുവദിക്കില്ലെന്നും അവര്‍ കൂട്ടിച്ചേർത്തു. തടാകത്തിന് മുകളിലൂടെയുള്ള ഇത്തരം വിനോദസഞ്ചാര പദ്ധതികൾക്ക് ആവശ്യമായ പരിസ്ഥിതി ആഘാത പഠനമോ കൃത്യമായ അനുമതിയോ ലഭിച്ചിട്ടില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്.
മൃഗശാല അതോറിറ്റിയുടെ കീഴിലുള്ള ഈ പ്രദേശത്ത് വാണിജ്യപരമായ ഇത്തരം നിർമാണങ്ങൾ നടത്തുന്നത് പ്രകൃതിക്ക് ദോഷകരമാണെന്ന് ചൂണ്ടിക്കാട്ടി വിവിധ സംഘടനകൾ രംഗത്തെത്തിയിരുന്നു. പദ്ധതിക്കായി തടാകതീരത്ത് നിർമിച്ച ടവറുകളുടെയും മറ്റും പണികൾ നിലവിൽ നിർത്തിവെച്ചിരിക്കുകയാണ്.
വിഷയത്തിൽ വിദഗ്ധ സമിതിയുടെ പഠനത്തിനു ശേഷമേ തുടർനടപടികൾ ഉണ്ടാവുകയുള്ളൂ എന്നാണ് സൂചന. പ്രകൃതിദത്തമായ തടാകത്തിന്‍റെ സൗന്ദര്യം നിലനിർത്തണമെന്നാണ് മൈസൂരിലെ ജനങ്ങളുടെയും ആവശ്യം. പരിസ്ഥിതിലോല മേഖലയിലെ നിർമാണ പ്രവര്‍ത്തനം മൃഗങ്ങള്‍ക്കും പരിസ്ഥിതിക്കും ഒരുപോലെ ദോഷകരമായിരിക്കുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ വാദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

