Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഭൂ​ഗ​ർ​ഭ പാ​ത...

ഭൂ​ഗ​ർ​ഭ പാ​ത നി​ർ​മാ​ണം; ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​ടെ സ്വ​പ്ന പ​ദ്ധ​തി​ക്ക് ചെ​ല​വ് 8000 കോ​ടി

text_fields
bookmark_border
Underground road construction
cancel
camera_alt

നാ​ഗ​വാ​ര​യേ​യും കെ.​പി പു​ര​ത്തെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ഹെ​ബ്ബാ​ൾ മേ​ൽ​പ്പാ​ലം

ബം​ഗ​ളൂ​രു: ഒ​ന്നാം സി​ദ്ധ​രാ​മ​യ്യ സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളു​ടെ എ​തി​ർ​പ്പ് കാ​ര​ണം ഉ​പേ​ക്ഷി​ച്ച സ്റ്റീ​ൽ മേ​ൽ​പ്പാ​ല​ത്തി​ന് പ​ക​രം തു​ര​ങ്ക​പാ​ത നി​ർ​മി​ക്കാ​ൻ പ​ദ്ധ​തി. ന​ഗ​ര​ഗ​താ​ഗ​തം ത​ട​സ്സ​മി​ല്ലാ​തെ ന​ട​ത്താ​നു​ള്ള ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റി​ന്റെ ഈ ​സ്വ​പ്ന പ​ദ്ധ​തി​ക്ക് 8000 കോ​ടി രൂ​പ​യാ​ണ് ചെ​ല​വ് ക​ണ​ക്കാ​ക്കു​ന്ന​ത്. ഹെ​ബ്ബാ​ൾ-​സി​ൽ​ക്ക്ബോ​ർ​ഡ് 18 കി​ലോ​മീ​റ്റ​ർ തു​ര​ങ്ക​പാ​ത​യാ​ണ് നി​ർ​മി​ക്കു​ക.

ന​മ്മ മെ​ട്രോ മൂ​ന്നാം​ഘ​ട്ട​ത്തി​ലെ ഹെ​ബ്ബാ​ൾ കെം​പാ​പു​ര-​സ​ർ​ജാ​പു​ര റോ​ഡ് പാ​ത​ക്ക് സ​മാ​ന്ത​ര​മാ​യി തു​ര​ങ്ക പാ​ത​യി​ലേ​ക്ക് അ​ഞ്ച് ഇ​ട​ങ്ങ​ളി​ൽ​നി​ന്ന് പ്ര​വേ​ശ​നം സാ​ധ്യ​മാ​വും. സി​ൽ​ക്ക് ബോ​ർ​ഡി​ലെ ക​ർ​ണാ​ട​ക റി​സ​ർ​വ് പൊ​ലീ​സ് ഗ്രൗ​ണ്ട്, ലാ​ൽ​ബാ​ഗ്, ബാം​ഗ്ലൂ​ർ ഗോ​ൾ​ഫ് ക്ല​ബ്, പാ​ല​സ് ഗ്രൗ​ണ്ട്, എ​സ്റ്റീം മാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​ണ് പ്ര​വേ​ശ​നം. 37 കി​ലോ​മീ​റ്റ​റാ​ണ് കെം​പാ​പു​ര-​സ​ർ​ജാ​പു​ര മെ​ട്രോ​യു​ടെ ദൈ​ർ​ഘ്യം. ഡ​യ​റി സ​ർ​ക്കി​ൾ, കോ​റ​മം​ഗ​ല, അ​ഗ​ര എ​ന്നി​വ​യെ ബ​ന്ധി​പ്പി​ച്ചു ക​ട​ന്നു​പോ​കു​ന്ന പാ​ത​യി​ൽ ഹെ​ബ്ബാ​ൾ മു​ത​ൽ കോ​റ​മം​ഗ​ല​വ​രെ​യു​ള്ള 16.8 കി​ലോ​മീ​റ്റ​ർ ദൂ​രം ഭൂ​ഗ​ർ​ഭ​പാ​ത​യാ​ണ്.

ആ​റു​വ​രി പാ​ത ഹെ​ബ്ബാ​ൾ മു​ത​ൽ പാ​ല​സ് ഗ്രൗ​ണ്ട് വ​രെ​യു​ള്ള ഭാ​ഗ​ത്തെ നി​ർ​മാ​ണ​മാ​ണ് ആ​ദ്യം ആ​രം​ഭി​ക്കു​ക. വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള ബെ​ള്ളാ​രി റോ​ഡി​ന് അ​ടി​യി​ലൂ​ടെ തു​ര​ങ്ക​പാ​ത ക​ട​ന്നു​പോ​കും. 2018ൽ ​സി​ദ്ധ​രാ​മ​യ്യ സ​ർ​ക്കാ​ർ വി​ധാ​ൻ സൗ​ധ​ക്ക് സ​മീ​പം ചാ​ലൂ​ക്യ സ​ർ​ക്ക്ൾ മു​ത​ൽ ഹെ​ബ്ബാ​ൾ​വ​രെ 6.7 കി​ലോ​മീ​റ്റ​ർ ദൂ​രം സ്റ്റീ​ൽ മേ​ൽ​പാ​ലം നി​ർ​മി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ടി​രു​ന്നെ​ങ്കി​ലും പ്ര​തി​ഷേ​ധ​ത്തെ​തു​ട​ർ​ന്ന് പി​ന്മാ​റി​യി​രു​ന്നു. ഇ​തി​ന് പ​ക​ര​മാ​യാ​ണ് തു​ര​ങ്ക​പാ​ത നി​ർ​മി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Underground road construction
News Summary - Construction of underground road;
Next Story