Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightനി​ർ​മാ​ണോ​പ​ക​ര​ണ...

നി​ർ​മാ​ണോ​പ​ക​ര​ണ പ്ര​ദ​ർ​ശ​നം ‘എ​ക്സ്കോ​ൺ’ ഇ​ന്ന് സ​മാ​പി​ക്കും

text_fields
bookmark_border
നി​ർ​മാ​ണോ​പ​ക​ര​ണ പ്ര​ദ​ർ​ശ​നം ‘എ​ക്സ്കോ​ൺ’ ഇ​ന്ന് സ​മാ​പി​ക്കും
cancel

ബം​ഗ​ളൂ​രു: നി​ർ​മാ​ണ​രം​ഗ​ത്തെ നൂ​ത​ന ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​മാ​യ ‘എ​ക്സ്കോ​ൺ’ ശ​നി​യാ​ഴ്ച സ​മാ​പി​ക്കും. തു​മ​കു​രു റോ​ഡി​ലെ ബാം​ഗ്ലൂ​ർ ഇ​ന്റ​ർ നാ​ഷ​ന​ൽ എ​ക്സി​ബി​ഷ​ൻ സെ​ന്റ​റി​ൽ ന​ട​ക്കു​ന്ന പ്ര​ദ​ർ​ശ​നം കോ​ൺ​ഫെ​ഡ​റേ​ഷ​ൻ ഇ​ന്ത്യ​ൻ ഇ​ൻ​ഡ​സ്ട്രി​യാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്. കേ​ന്ദ്ര​മ​ന്ത്രി നി​ധി​ൻ ഗ​ഡ്ക​രി പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്ത​ശേ​ഷം വി​വി​ധ സ്റ്റാ​ളു​ക​ൾ സ​ന്ദ​ർ​ശി​ച്ചു. സാ​നി, ജെ.​സി.​ബി, ടാ​റ്റ, സ്കാ​നി​യ, വോ​ൾ​വോ, പ്രോ​പ​ൽ, കാ​റ്റ്, മ​ഹീ​ന്ദ്ര, ക​മ്മി​ൻ​സ് തു​ട​ങ്ങി നി​ര​വ​ധി സ്വ​ദേ​ശ- വി​ദേ​ശ ക​മ്പ​നി​ക​ളാ​ണ് നി​ർ​മാ​ണ മേ​ഖ​ല​യി​ലെ വി​വി​ധ വാ​ഹ​ന​ങ്ങ​ളും ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി പ്ര​ദ​ർ​ശ​ന​ത്തി​ലു​ള്ള​ത്. നി​ർ​മാ​ണ മേ​ഖ​ല​യി​ൽ ഗ്രീ​ൻ ടെ​ക്നോ​ള​ജി വ​രു​ത്തി​യ മാ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ച​റി​യാ​നും നൂ​ത​ന ഉ​പ​ക​ര​ണ​ങ്ങ​ളെ​യും മ​റ്റും അ​ടു​ത്ത​റി​യാ​നും പ്ര​ദ​ർ​ശ​നം സ​ഹാ​യി​ക്കും. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച ആ​രം​ഭി​ച്ച പ്ര​ദ​ർ​ശ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി വി​വി​ധ സെ​ഷ​നു​ക​ളും അ​ര​ങ്ങേ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Construction equipment exhibition
News Summary - Construction equipment exhibition 'Exxon' to conclude today
Next Story