60 സീറ്റുകളിൽ കോൺഗ്രസ് തോൽക്കും -ബൊമ്മൈ
text_fieldsബംഗളൂരു: കർണാടകയിൽ 60 സീറ്റുകളിലെ കോൺഗ്രസ് സ്ഥാനാർഥികൾ അനുയോജ്യരല്ലെന്നും അവിടങ്ങളിൽ അവർ തോൽക്കുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. കോൺഗ്രസ് കഴിഞ്ഞ തവണത്തേക്കാൾ മോശം പ്രകടനമായിരിക്കും ഇത്തവണ നടത്തുക.
യോജിച്ച സ്ഥാനാർഥികളെ കിട്ടാത്തതിനാൽ കോൺഗ്രസ് മറ്റ് പാർട്ടികളിൽനിന്നുള്ളവരെ തേടുകയാണ്. രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക തയാറാക്കുന്നതിന് മുന്നോടിയായി കോൺഗ്രസ് പ്രസിഡന്റ് ഡി.കെ. ശിവകുമാർ ബി.ജെ.പിയുടെ എല്ലാ എം.എൽ.എമാരുമായും സംസാരിച്ച് സ്വാധീനിക്കാൻ ശ്രമിച്ചു.
സീറ്റ് നൽകാമെന്നും വാഗ്ദാനം ചെയ്തു. കോൺഗ്രസ് ജയിക്കുമെന്നാണ് അവർ പറയുന്നതെങ്കിലും യാഥാർഥ്യം മറിച്ചാണെന്നും രാഷ്ട്രീയം സംബന്ധിച്ച് അവർക്ക് അടിസ്ഥാനവിവരം പോലും ഇല്ലെന്നും ബൊമ്മൈ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

