Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകർണാടകയിൽ നിന്ന്...

കർണാടകയിൽ നിന്ന് കോൺഗ്രസിന് 20 എം.പിമാരുണ്ടാവും -സലിം അഹമ്മദ്

text_fields
bookmark_border
Salim Ahmed
cancel
camera_alt

കോ​ൺ​ഗ്ര​സ് വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റ് സ​ലിം അ​ഹ​മ്മ​ദ് മം​ഗ​ളൂ​രു​വി​ൽ ഡി.​സി.​സി ഓ​ഫി​സി​ൽ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ

മം​ഗ​ളൂ​രു: അ​ടു​ത്ത വ​ർ​ഷം ന​ട​ക്കു​ന്ന ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ർ​ണാ​ട​ക​യി​ലെ 28 മ​ണ്ഡ​ല​ങ്ങ​ളി​ൽ 20തി​ലും കോ​ൺ​ഗ്ര​സ് വി​ജ​യി​ക്കു​മെ​ന്ന് പാ​ർ​ട്ടി സം​സ്ഥാ​ന വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റ് സ​ലിം അ​ഹ​മ്മ​ദ് എം.​എ​ൽ.​സി. മം​ഗ​ളൂ​രു​വി​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ച​ത്. കോ​ൺ​ഗ്ര​സ് ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ ത​യാ​റെ​ടു​പ്പി​ലാ​ണ്. ഓ​രോ മ​ണ്ഡ​ല​ത്തി​ലും മ​ന്ത്രി, മു​തി​ർ​ന്ന നേ​താ​വ് എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ സ​മി​തി രൂ​പ​വ​ത്ക​രി​ക്കും. ഈ ​സ​മി​തി​യു​ടെ പ​ഠ​ന, നി​രീ​ക്ഷ​ണ റി​പ്പോ​ർ​ട്ട് ഹൈ​ക​മാ​ൻ​ഡി​ന് സ​മ​ർ​പ്പി​ക്കും. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം ഉ​ൾ​പ്പെ​ടെ ഈ ​റി​പ്പോ​ർ​ട്ട് അ​ടി​സ്ഥാ​ന​മാ​ക്കി​യാ​വും ന​ട​ക്കു​ക.

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന​ൽ​കി​യ ഉ​റ​പ്പു​ക​ൾ സ​ർ​ക്കാ​ർ ഒ​ന്നൊ​ന്നാ​യി ന​ട​പ്പാ​ക്കി​വ​രു​ക​യാ​ണ്. ഇ​ത് ജ​ന​ങ്ങ​ളി​ൽ സൃ​ഷ്ടി​ച്ച വി​ശ്വാ​സ്യ​ത ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും വി​ധി അ​നു​കൂ​ല​മാ​ക്കും. അ​തേ​സ​മ​യം ബി.​ജെ.​പി​യി​ൽ ജ​ന​ങ്ങ​ൾ​ക്ക് വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ടു. ആ ​പാ​ർ​ട്ടി​യു​ടെ നേ​തൃ​ത​ല​ത്തി​ലു​ൾ​പ്പെ​ടെ കൊ​ഴി​ഞ്ഞു പോ​ക്കി​ന്റെ കാ​ല​മാ​ണ്. ജ​ഗ​ദീ​ഷ് ഷെ​ട്ടാ​റി​നെ അ​മി​ത് ഷാ ​വി​ളി​ച്ചു എ​ന്നൊ​ക്കെ​യു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ൾ ആ​രും മു​ഖ​വി​ല​ക്കെ​ടു​ക്കി​ല്ലെ​ന്ന് സ​ലിം അ​ഹ​മ്മ​ദ് പ​റ​ഞ്ഞു. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ഡി.​സി.​സി പ്ര​സി​ഡ​ന്റ് ഹ​രി​പ്ര​സാ​ദ് എം.​എ​ൽ.​സി, മു​ൻ മ​ന്ത്രി ബി. ​ര​മാ​നാ​ഥ റൈ, ​മു​ൻ എം.​എ​ൽ.​എ ജെ.​ആ​ർ. ലോ​ബൊ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KarnatakaSalim Ahmed
News Summary - Congress will have 20 MPs from Karnataka - Salim Ahmed
Next Story