അധികാരമേറിയാൽ ‘അപ്പാർട്ട്മെന്റ് മിത്ര’പദ്ധതി വരുമെന്ന് കോൺഗ്രസ്
text_fieldsബംഗളൂരു: അപ്പാർട്ട്മെന്റുകളിൽ താമസിക്കുന്നവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനായി ‘അപ്പാർട്ട്മെന്റ് മിത്ര’ പദ്ധതി നടപ്പാക്കുമെന്ന് മുൻമുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ സിദ്ദരാമയ്യ പറഞ്ഞു. നഗരത്തിലെ ഫ്ലാറ്റുകളിൽ താമസിക്കുന്നവരുടെ പ്രശ്നങ്ങൾ പരിഹരിക്കലും സർക്കാർ സ്ഥാപനങ്ങളുടെ സേവനം കിട്ടാനുമായാണ് പദ്ധതി. അധികാരത്തിലേറിയാൽ പദ്ധതി നടപ്പാക്കും. കെ.പി.സി.സി നടത്തിയ ‘ബംഗളൂരു അപ്പാർട്ട്മെന്റ് ടൗൺ ഹാൾ’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അപ്പാർട്ട്മെന്റുകളിലെ താമസക്കാരും വിവിധ റെസിഡൻസ് അസോസിയേഷൻ ഭാരവാഹികളും പങ്കെടുത്തു. മെട്രോ േസ്റ്റഷനുകളിൽനിന്ന് വിവിധ സ്ഥലങ്ങളിലേക്കുള്ള യാത്രാസൗകര്യമുണ്ടാക്കൽ, കാവേരി വെള്ളത്തിന്റെ ഉപയോഗം, കൂടുതൽ മാലിന്യനിർമാർജന പ്ലാന്റുകൾ സ്ഥാപിക്കൽ തുടങ്ങിയ കാര്യങ്ങളും നടപ്പാക്കും. കെ.പി.സി.സി പ്രസിഡന്റ് ഡി.കെ. ശിവകുമാർ, നേതാക്കളായ രാമലിംഗറെഡ്ഡി, കൃഷ്ണ ബൈരെ ഗൗഡ, റിസ്വാൻ അർഷദ്, ബ്യാരതി സുരേഷ്, എച്ച്. നാഗേഷ്, സമ്പത് രാജു എന്നിവർ താമസക്കാരുടെ ആവശ്യങ്ങൾ കേട്ടു. ‘പുതിയതും നല്ലതുമായ ബംഗളൂരു’ കെട്ടിപ്പടുക്കുമെന്ന് നേതാക്കൾ ഉറപ്പുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

