Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightന്യൂ​ന​പ​ക്ഷ രോ​ഷം...

ന്യൂ​ന​പ​ക്ഷ രോ​ഷം ശ​മി​പ്പി​ക്കാ​ൻ കോ​ൺ​ഗ്ര​സ് ഹി​ജാ​ബ് വി​ഷ​യം ഉ​പ​യോ​ഗി​ച്ചു -ആ​ർ. അ​ശോ​ക

text_fields
bookmark_border
ന്യൂ​ന​പ​ക്ഷ രോ​ഷം ശ​മി​പ്പി​ക്കാ​ൻ കോ​ൺ​ഗ്ര​സ്   ഹി​ജാ​ബ് വി​ഷ​യം ഉ​പ​യോ​ഗി​ച്ചു -ആ​ർ. അ​ശോ​ക
cancel
camera_alt

ആ​ർ. അ​ശോ​ക

ബം​ഗ​ളൂ​രു: ദാ​വ​ന്‍ഗ​രെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം ന്യൂ​ന​പ​ക്ഷ വോ​ട്ട​ർ​മാ​ർ​ക്കി​ട​യി​ലു​ള്ള അ​തൃ​പ്തി ശ​മി​പ്പി​ക്കാ​ൻ വേ​ണ്ടി​യാ​ണ് കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ ഹി​ജാ​ബ് വി​ഷ​യം ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന് നി​യ​മ​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് ആ​ർ. അ​ശോ​ക ആ​രോ​പി​ച്ചു.

വി​ല​ക്ക​യ​റ്റം, അ​ഴി​മ​തി, ക​ർ​ഷ​ക​രു​ടെ ദു​രി​തം, ക്ര​മ​സ​മാ​ധാ​നം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് പ​ക​രം ഹി​ജാ​ബ് വി​ഷ​യം പു​ന​രു​ജ്ജീ​വി​പ്പി​ച്ചു​കൊ​ണ്ട് ന്യൂ​ന​പ​ക്ഷ വോ​ട്ട് നി​ല​നി​ർ​ത്താ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് സാ​മൂ​ഹി​ക മാ​ധ്യ​മ​മാ​യ എ​ക്‌​സി​ൽ അ​ദ്ദേ​ഹം കു​റി​ച്ചു. ഒ​രു സ​മു​ദാ​യ​ത്തി​ന് പ്ര​യോ​ജ​ന​പ്പെ​ടു​ന്ന​തി​നാ​യി മാ​ത്രം കോ​ട​തി പി​ന്തു​ണ​യു​ള്ള ന​യം മാ​റ്റി​വെ​ക്കു​ന്ന​തി​നെ മ​തേ​ത​ര​ത്വ​മാ​യി വി​ശേ​ഷി​പ്പി​ക്കാ​മോ എ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു. ഹി​ജാ​ബ് അ​നു​വ​ദി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ണെ​ങ്കി​ലും കാ​വി ഷാ​ളു​ക​ൾ നി​രോ​ധി​ക്കു​ന്ന​ത് തു​ട​രു​ക​യാ​ണെ​ന്ന് അ​ശോ​ക ആ​രോ​പി​ച്ചു.

സ്കൂ​ളു​ക​ളെ​യും കോ​ള​ജു​ക​ളെ​യും തു​ല്യ​ത​യു​ടെ ഇ​ട​ങ്ങ​ളാ​യി ക​ണ​ക്കാ​ക്കു​ന്ന​തി​നു​പ​ക​രം മ​ത​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ദ്യാ​ര്‍ഥി​ക​ളെ വി​ഭ​ജി​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​ത്.

നീ​തി​ന്യാ​യ ത​ത്ത്വ​ങ്ങ​ളി​ൽ വി​ട്ടു​വീ​ഴ്ച ചെ​യ്ത​തി​ന് ക​ർ​ണാ​ട​ക​യി​ലെ വോ​ട്ട​ർ​മാ​ർ കോ​ൺ​ഗ്ര​സി​നെ ഒ​രു പാ​ഠം പ​ഠി​പ്പി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hijabR. AshokaCongress
Next Story