കർണാടകയിൽ കോൺഗ്രസ് 15 ലോക്സഭ സീറ്റുകൾ നേടും -ജഗദീഷ് ഷെട്ടാർ
text_fieldsമുൻമുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ എം.എൽ.സി മണിപ്പാലിൽ വാർത്തസമ്മേളനത്തിൽ
മംഗളൂരു: അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കർണാടകയിൽ പതിനഞ്ചോ അതിലധികമോ സീറ്റുകൾ നേടുമെന്ന് മുൻമുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ എം.എൽ.സി പറഞ്ഞു. മണിപ്പാലിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കർണാടകയിലെ ഭരണവും പാർട്ടിയുടെ നേതൃമികവും കോൺഗ്രസിന്റെ സാധ്യതകൾ വർധിപ്പിക്കുന്നു. അതേസമയം, ബി.ജെ.പി വഷളായ അവസ്ഥയിലാണ്.
നേതൃശൂന്യതയാണ് അവരെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നം. സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഒരാളെ കണ്ടെത്താൻ കഴിയുന്നില്ല. ബി.ജെ.പി നേതാക്കൾ കോൺഗ്രസിൽ ചേക്കേറാനുള്ള തയാറെടുപ്പിലാണ്. അടിത്തട്ട് മുതൽ മേൽപ്പാളിയിൽ വരെ ഇതാണ് ട്രന്റ് എന്ന് ഷെട്ടാർ അഭിപ്രായപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രി തന്നെ വിളിച്ചു എന്ന പ്രചാരണത്തോട് ‘അങ്ങനെ ഒരു സംഭവമേയില്ല, ഇപ്പോൾ എന്തിന് അമിത് ഷാ എന്നെ വിളിക്കണം?’ എന്നായിരുന്നു ഷെട്ടാറിന്റെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

