'തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കർണാടകയിൽ കോൺഗ്രസ് പുനഃസംഘടന നടക്കും'
text_fieldsബംഗളൂരു: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് പൂർത്തിയായാലുടൻ കർണാടകയിൽ കോൺഗ്രസ് പുനഃസംഘന നടക്കുമെന്ന് സംസ്ഥാന വർക്കിങ് പ്രസിഡന്റും മന്ത്രിയുമായ സതീഷ് ജാർക്കിഹോളി പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി വർക്കിങ് പ്രസിഡന്റുമാർ, ജില്ല പ്രസിഡന്റുമാർ ഉൾപ്പെടെയുള്ള ഭാരവാഹികളെ മാറ്റും. ജാർക്കിഹോളിക്കുപുറമെ മന്ത്രിമാരായ രാമലിംഗ റെഡ്ഡി, ഈശ്വർ ഖൻഡ്രെ എന്നിവരും പി.സി.സി വർക്കിങ് പ്രസിഡന്റുമാരാണ്. തങ്ങളെ മാറ്റണമെന്ന് എ.ഐ.സി.സി നേതൃത്വത്തോട് ആവശ്യപ്പട്ടിട്ടുണ്ടെന്നും ജാർക്കിഹോളി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

