ബൊമ്മൈ, പേ ടി.എം മുഖ്യമന്ത്രി പ്രതിഷേധ പോസ്റ്ററുകളുമായി കോൺഗ്രസ്
text_fieldsനഗരത്തിൽ കോൺഗ്രസ് പതിച്ച പോസ്റ്ററുകൾ
ബംഗളൂരു: സംസ്ഥാനത്തെ അഴിമതി തുറന്നുകാട്ടാനായി മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസിന്‍റെ പോസ്റ്ററുകൾ. ബസവരാജ് ബൊമ്മൈ പേ ടി.എം മുഖ്യമന്ത്രിയാണ് എന്ന് എഴുതിയ ക്യു.ആർ. കോഡുമുള്ള പോസ്റ്ററാണ് ബംഗളൂരു നഗരത്തിന്‍റെ വിവിധയിടങ്ങളിൽ കോൺഗ്രസ് പതിച്ചിരിക്കുന്നത്. ബൊമ്മൈയുടെ ചിത്രവും പോസ്റ്ററിൽ ഉണ്ട്. പൊതുമരാമത്ത് വകുപ്പുകളിലടക്കം എല്ലാ പ്രവൃത്തികളും നടക്കണമെങ്കിൽ നാൽപതു ശതമാനം കമീഷൻ സർക്കാർ ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും നൽകണമെന്ന് ഈയടുത്ത് കരാറുകാർ ആരോപിച്ചിരുന്നു. ഇതിന്‍റെ ചുവടുപിടിച്ച് സർക്കാറിനെതിരെ കോൺഗ്രസ് കാമ്പയിൻ നടത്തിയിരുന്നു. കോൺഗ്രസിന്റെ പോസ്റ്ററുകളിലെ ക്യു.ആർ കോഡ് സ്കാൻ ചെയ്താൽ 40percentsarkara.com എന്ന വെബ്സൈറ്റിലേക്കാണ് പോവുക. പൊതുജനങ്ങൾക്ക് സർക്കാറിന്റെ അഴിമതിക്കെതിരെ പരാതി നൽകാനായി ഈയടുത്ത് കോൺഗ്രസ് തുടങ്ങിയ വെബ്സൈറ്റാണിത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

