കോൺഗ്രസ് മുസ്ലിം നേതാക്കൾ രാജി പിൻവലിക്കണം -ഹരിപ്രസാദ്
text_fieldsഹരിപ്രസാദിനെ മംഗളൂരുവിൽ സ്വീകരിക്കുന്നു
മംഗളൂരു: കർണാടക തീരദേശ മേഖലയിലെ സംഘർഷങ്ങൾക്കിടയിൽ ദക്ഷിണ കന്നട ജില്ലയിലെ കോൺഗ്രസ് പാർട്ടിയിൽനിന്ന് രാജിവെച്ച മുസ്ലിം നേതാക്കൾ രാജി പിൻവലിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും എം.എൽ.സിയുമായ ബി.കെ ഹരിപ്രസാദ് ആവശ്യപ്പെട്ടു.
‘ചില നിർഭാഗ്യകരമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ആരും ധൈര്യം കൈവിടരുത്. ഞാൻ നമ്മുടെ ജനങ്ങളുമായി സംസാരിക്കാൻ വന്നതാണ്’’ -അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഏതെങ്കിലും മേഖലയുടെ ചുമതലയുള്ളയാളായി തന്നെ നിയമിക്കുമെന്ന അഭ്യൂഹങ്ങൾ അദ്ദേഹം തള്ളിക്കളഞ്ഞു.
മുഖ്യമന്ത്രിയുടെ സന്ദർശനം മര്യാദയുടെ കാര്യമായിരുന്നു. നമുക്ക് മംഗളൂരുവിനെ മറ്റൊരു മണിപ്പൂരാക്കി മാറ്റരുത്. കർണാടകയുടെ മറ്റു ഭാഗങ്ങളിൽ സമാധാനം നിലനിൽക്കുമ്പോൾ തീരദേശ മേഖലയിലെ അസ്വസ്ഥതകൾ ആശങ്കജനകമാണെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

