Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകേ​ന്ദ്ര...

കേ​ന്ദ്ര സ​ർ​ക്കാ​റി​നെ ക​ളി​യാ​ക്കി ‘കാ​ലി​ക്കു​ടം’ പ​ര​സ്യ​വു​മാ​യി കോ​ൺ​ഗ്ര​സ്

text_fields
bookmark_border
pot
cancel

ബം​ഗ​ളൂ​രു: കേ​ന്ദ്ര​ത്തി​ലെ ബി.​ജെ.​പി സ​ർ​ക്കാ​ർ ക​ർ​ണാ​ട​ക​യോ​ട് കാ​ണി​ക്കു​ന്ന അ​വ​ഗ​ണ​ന​ക്ക് പ​രി​ഹാ​സ​ത്തി​ന്റെ പ​ര​സ്യ​പ്ര​തി​ക​ര​ണ​വു​മാ​യി ക​ർ​ണാ​ട​ക കോ​ൺ​ഗ്ര​സ്. വെ​ള്ളി​യാ​ഴ്ച ക​ർ​ണാ​ട​ക​യി​ലെ ഇം​ഗ്ലീ​ഷ്, ക​ന്ന​ട ദി​ന​പ​ത്ര​ങ്ങ​ളി​ലെ ഒ​ന്നാം പേ​ജി​ൽ ‘ചൊ​മ്പ്’ (കാ​ലി​യാ​യ കു​ടം) ചി​ത്രം ജാ​ക്ക​റ്റ് പ​ര​സ്യ​മാ​യി ന​ൽ​കി​യാ​ണ് കേ​ന്ദ്ര​ത്തി​ന്റെ ന​ട​പ​ടി സം​ബ​ന്ധി​ച്ച് ജ​ന​ങ്ങ​ൾ​ക്ക് ബോ​ധ​വ​ത്ക​ര​ണം ന​ൽ​കി​യ​ത്.

‘ക​ർ​ണാ​ട​ക​ക്ക് മോ​ദി സ​ർ​ക്കാ​റി​ന്റെ സ​മ്മാ​നം -കാ​ലി​ക്കു​ടം!’ എ​ന്ന​താ​യി​രു​ന്നു ചി​ത്ര​ത്തി​ന് ന​ൽ​കി​യ ശീ​ർ​ഷ​കം. ഓ​രോ​രു​ത്ത​രു​ടെ​യും അ​ക്കൗ​ണ്ടി​ലേ​ക്ക് 15 ല​ക്ഷം എ​ത്തി​ക്കു​മെ​ന്ന​ത്, ക​ർ​ഷ​ക​രു​ടെ വ​രു​മാ​നം ഇ​ര​ട്ടി​യാ​ക്കു​മെ​ന്ന​ത്, സം​സ്ഥാ​ന​ത്തെ വ​ര​ൾ​ച്ച-​വെ​ള്ള​പ്പൊ​ക്ക ദു​രി​താ​ശ്വാ​സം തു​ട​ങ്ങി​യ​വ​യി​ലൊ​ക്കെ പൊ​ള്ള​യാ​യ വാ​ഗ്ദാ​ന​ങ്ങ​ളാ​ണ് മോ​ദി സ​ർ​ക്കാ​ർ ന​ൽ​കി​യ​തെ​ന്ന് കോ​ൺ​ഗ്ര​സ് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

അ​തി​നു പു​റ​മെ, ബി.​ജെ.​പി​യു​ടെ​യും ജെ.​ഡി-​എ​സി​ന്റെ​യും എം.​പി​മാ​രു​ടെ സം​ഭാ​വ​ന​യും കാ​ലി​ക്കു​ടം പോ​ലെ​യാ​ണെ​ന്നും ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി​ക്ക് കാ​ലി​ക്കു​ടം ത​ന്നെ തി​രി​ച്ചു​ന​ൽ​കാ​മെ​ന്നും വോ​ട്ട​ർ​മാ​രോ​ട് പ​ര​സ്യ​ത്തി​ലൂ​ടെ പ​റ​യു​ന്നു.

ഈ ​വേ​ന​ലി​ൽ ബം​ഗ​ളൂ​രു​വി​ലെ ജ​ന​ങ്ങ​ൾ​ക്ക് ഒ​രു തു​ള്ളി വെ​ള്ളം​പോ​ലും ന​ൽ​കാ​നാ​വാ​ത്ത കോ​ൺ​​ഗ്ര​സ് സ​ർ​ക്കാ​ർ, തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന പ​ര​സ്യ​മാ​ണ് ന​ൽ​കു​ന്ന​തെ​ന്നാ​യി​രു​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് ആ​ർ. അ​ശോ​ക​യു​ടെ പ്ര​തി​ക​ര​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KarnatakaIndian PoliticsBengaluru NewsCongress
News Summary - Congress mocked the central government with empty pot
Next Story