കോൺഗ്രസ് പ്രകടനപത്രിക: പ്രധാനമന്ത്രിയെ വെല്ലുവിളിച്ച് സിദ്ധരാമയ്യ
text_fieldsബംഗളൂരു: കോൺഗ്രസ് പ്രകടനപത്രികയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കോൺഗ്രസ് അധികാരത്തിലെത്തിയാൽ സമ്പത്ത് മുസ്ലിംകൾക്ക് നൽകുമെന്ന പ്രധാനമന്ത്രിയുടെ വാദത്തിന് തെളിവ് സമർപ്പിക്കാനും പ്രകടനപത്രികയിൽ എവിടെയാണ് അങ്ങനെ പറഞ്ഞിട്ടുള്ളതെന്ന് കാണിക്കാനും വാദം തെറ്റാണെങ്കിൽ ജനങ്ങളോട് മാപ്പ് പറയാനും അദ്ദേഹം ആവശ്യപ്പെട്ടു.
അംബേദ്കർ വിഭാവനം ചെയ്ത സമ്പത്തിന്റെ തുല്യവിതരണം ഉറപ്പാക്കാൻ രാജ്യത്ത് സാമൂഹികവും സാമ്പത്തികവുമായ സർവേ നടത്താനുള്ള കോൺഗ്രസിന്റെ സമ്പത്തിന്റെ തുല്യവിതരണം എന്ന കോൺഗ്രസിന്റെ ലക്ഷ്യത്തെ പ്രധാനമന്ത്രി വളച്ചൊടിക്കുകയാണെന്ന് പറഞ്ഞു. പ്രധാനമന്ത്രി സാമൂഹിക ജനാധിപത്യത്തിന്റെ ഭരണഘടനാ ആദർശങ്ങളെ എതിർക്കുകയാണെങ്കിൽ അത് തുറന്നുപറയാനും സിദ്ധരാമയ്യ വെല്ലുവിളിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

