കോൺഗ്രസ് നേതാവിന് വെടിയേറ്റു
text_fieldsചിത്തരഞ്ജൻ ഷെട്ടി
മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ അനന്തടി ഗ്രാമത്തിൽ ചൊവ്വാഴ്ച നടന്ന വെടിവെപ്പിൽ പ്രമുഖ കോൺഗ്രസ് പ്രവർത്തകനും ഐ.എൻ.ടി.യു,സി നേതാവുമായ ചിത്തരഞ്ജൻ ഷെട്ടിക്ക് പരിക്കേറ്റതായി പൊലീസ് പറഞ്ഞു.
വിട്ള പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ഷെട്ടിയുടെ സ്വന്തം പിസ്റ്റളിൽനിന്നാണ് വെടിയുതിർത്തതെന്ന് പോലീസ് അറിയിച്ചു. ഷെട്ടി ആത്മ സുരക്ഷക്കായി സൂക്ഷിച്ചിരുന്ന പിസ്റ്റളിൽനിന്നാണ് വെടിയുതിർന്നത്.
ആയുധം ശരിയായി ലോക്ക് ചെയ്യാത്തതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് സൂചിപ്പിച്ചു. പരിക്കേറ്റ ഷെട്ടിയെ ഉടൻ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ നില നിരീക്ഷണത്തിലാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെക്കുറിച്ച് വിട്ള പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും കൂടുതൽ അന്വേഷണം നടന്നുവരുകയാണെന്നും പൊലീസ് പറഞ്ഞു.

