Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകോ​ൺ​ഗ്ര​സ്​...

കോ​ൺ​ഗ്ര​സ്​ ജ​ന​പ്ര​തി​നി​ധി​ക​ൾ ഇ​ന്ന്​ 'പേ ​സി.​എം' പോ​സ്റ്റ​ർ പ​തി​ക്കും

text_fields
bookmark_border
poster
cancel

ബം​ഗ​ളൂ​രു: ബൊ​മ്മൈ സ​ർ​ക്കാ​റി​ന്‍റെ അ​ഴി​മ​തി തു​റ​ന്നു​കാ​ട്ടാ​നാ​യി വെ​ള്ളി​യാ​ഴ്​​ച ന​ഗ​ര​ത്തി​ലു​ട​നീ​ളം 100 കോ​ൺ​ഗ്ര​സ്​ എം.​എ​ൽ.​എ​മാ​ർ, എം.​എ​ൽ.​സി​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 'പേ ​സി.​എം' പോ​സ്റ്റ​ർ പ​തി​ക്കു​മെ​ന്ന്​ കോ​ൺ​ഗ്ര​സ്​ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ഡി.​കെ. ശി​വ​കു​മാ​ർ പ​റ​ഞ്ഞു.

പോ​സ്റ്റ​ർ പ​തി​ച്ച​തി​ന്​ ക​ഴി​ഞ്ഞ ദി​വ​സം പൊ​ലീ​സ്​ കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റ്​ ചെ​യ്ത​തി​നെ​തി​​രാ​യ പ്ര​തി​ഷേ​ധം കൂ​ടി​യാ​ണി​ത്. ബം​ഗ​ളൂ​രു​വി​ൽ പോ​സ്റ്റ​ർ പ​തി​ച്ച​തി​ന്​ എ​ട്ട്​ പ്ര​വ​ർ​ത്ത​ക​രെ​യാ​ണ്​ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്ത​ത്. ഒ​രു ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​ൽ ഇ​ത്ത​രം പ്ര​തി​ഷേ​ധ​ങ്ങ​ളെ മു​ഖ്യ​മ​ന്ത്രി അം​ഗീ​ക​രി​ക്കേ​ണ്ട​താ​ണ്.

പ​ക​രം ഏ​കാ​ധി​പ​തി​​യാ​യി​ മു​ഖ്യ​മ​ന്ത്രി പെ​രു​മാ​റ​രു​തെ​ന്നും ശി​വ​കു​മാ​ർ പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സ്​ അ​ധി​കാ​ര​ത്തി​ലി​രു​ന്ന​പ്പോ​ൾ രൂ​ക്ഷ​മാ​യ പ​ല പ്ര​തി​ഷേ​ധ​ങ്ങ​ളും സ​ർ​ക്കാ​റി​നെ​തി​രെ ന​ട​ന്നി​രു​ന്നു. എ​ന്നാ​ൽ ത​ങ്ങ​ൾ ആ​രെ​യും അ​റ​സ്റ്റ്​ ചെ​യ്തി​ട്ടി​ല്ല. അ​ഴി​മ​തി​ക്കാ​രാ​യ ബി.​ജെ.​പി സ​ർ​ക്കാ​റി​നും മു​ഖ്യ​മ​ന്ത്രി​ക്കു​മെ​തി​രാ​യി വെ​ള്ളി​യാ​ഴ്ച 100 കോ​ൺ​ഗ്ര​സ്​ ജ​ന​പ്ര​തി​നി​ധി​ക​ൾ ന​ഗ​ര​ത്തി​ൽ ഇ​തേ പോ​സ്റ്റ​ർ പ​തി​ക്കു​മെ​ന്നും ശി​വ​കു​മാ​ർ പ​റ​ഞ്ഞു.

Show Full Article
TAGS:Congress Chief Minister Basavaraj Bommai 
News Summary - Congress is intensifying its protest against Chief Minister Bomma
Next Story