രാമനഗര ജില്ലയുടെ പേരു മാറ്റത്തിന് പിന്നിൽ കോൺഗ്രസിന്റെ രാമവിരോധം -ബി.ജെ.പി
text_fieldsബംഗളൂരു: രാമനഗര ജില്ലയെ ബംഗളൂരു സൗത്ത് ജില്ലയായി പുനര്‍നാമകരണം ചെയ്യാനുള്ള നിർദേശത്തെ എതിര്‍ത്ത് ബി.ജെ.പി രംഗത്ത്. കോണ്‍ഗ്രസ് രാമനഗരയിലെ ‘രാമ’ എന്ന നാമത്തെ വെറുക്കുന്നതുപോലെ തോന്നുന്നു, ഇതാണ് ഈ നിർദേശം കൊണ്ടുവരാന്‍ അവരെ പ്രേരിപ്പിച്ചതെന്ന് നിയമസഭ പ്രതിപക്ഷ നേതാവ് ആര്. അശോക പറഞ്ഞു.
റിയല്‍ എസ്റ്റേറ്റ് മൂല്യത്തിന്റെ അടിസ്ഥാനത്തിലുള്ള നീക്കവും ഇതിനു പിന്നില്‍ ഉണ്ടാകാം. ബ്രാന്‍ഡ് ബംഗളൂരു എന്ന പേരില്‍ ബംഗളൂരുവിലെ ജനങ്ങളെ കോൺഗ്രസ് വഞ്ചിച്ചു. ഇപ്പോള്‍ രാമനഗരയുടെ പേരുമാറ്റത്തിലൂടെ അവര്‍ ആ ജില്ലയിലെ ജനങ്ങളെയും വിഡ്ഢികളാക്കുകയാണെന്ന് അശോക അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

