കോൺഗ്രസിനെ നശിപ്പിക്കാമെന്നത് വ്യാമോഹം -രമ്യ ഹരിദാസ് എം.പി
text_fieldsരാജരാജേശ്വരി നഗറിൽ കെ.എം.സി സംഘടിപ്പിച്ച കുടുംബസംഗമം രമ്യ ഹരിദാസ് എം.പി ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: രാഹുൽ ഗാന്ധിക്ക് അയോഗ്യത കൽപിച്ച് കോൺഗ്രസിനെ വിരട്ടി ഇല്ലാതാക്കാമെന്നത് ബി.ജെ.പിയുടെ വ്യാമോഹം മാത്രമാണെന്ന് രമ്യ ഹരിദാസ് എം.പി പറഞ്ഞു. രാജരാജേശ്വരി നഗർ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി എച്ച്. കുസുമയുടെ വിജയത്തിനായി കർണാടക മലയാളി കോൺഗ്രസ് സംഘടിപ്പിച്ച കുടുംബസംഗമങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. നോർത്ത് ജില്ല പ്രസിഡന്റ് ഡാനി ജോൺ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം പാളയം പ്രദീപ്, കെ.എം.സി പ്രസിഡന്റ് സുനിൽ തോമസ് മണ്ണിൽ, നന്ദകുമാർ കൂടത്തിൽ, ജേക്കബ് മാത്യു, തോമസ് ചെറുവത്തൂർ, രാജീവൻ കളരിക്കൽ, സോമരാജ്, നിജോമോൻ, ജസ്റ്റിൻ ജെയിംസ്, ജിബി കെ.ആർ. നായർ, ജോയ്, സെബാസ്റ്റ്യൻ, ലാജു, സുധീന്ദ്രൻ , ആഷ്ലി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

