Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകോൺഗ്രസ് മുസ്‍ലിംകളെ...

കോൺഗ്രസ് മുസ്‍ലിംകളെ വഞ്ചിച്ചു; കരിങ്കൊടിയേന്തി പ്രതിഷേധറാലി

text_fields
bookmark_border
കോൺഗ്രസ് മുസ്‍ലിംകളെ വഞ്ചിച്ചു; കരിങ്കൊടിയേന്തി പ്രതിഷേധറാലി
cancel
camera_alt

കോൺ​്ഗ്രസിനെതിരെ ​ദാവ​ണ​ഗെ​രെ​യി​ൽ ന​ട​ന്ന ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം

ബംഗളൂരു: ദാവണഗെരെ സൗത്ത് നിയമസഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ അന്തരിച്ച എം.എൽ.എ ഷാമണൂർ ശിവശങ്കരപ്പയുടെ ചെറുമകൻ സമർഥ് മല്ലികാർജുനനെ മത്സരിപ്പിക്കാനുള്ള കോൺഗ്രസിന്റെ തീരുമാനത്തിൽ ദാവണഗെരെയിൽ മുസ്‌ലിം സമൂഹം അതൃപ്തി പ്രകടിപ്പിച്ചു. കോൺഗ്രസ് അംഗങ്ങൾ ഉൾപ്പെടെയുള്ള മുസ്‌ലിം യുവാക്കൾ അക്തർ റാസ സർക്കിൾ കേന്ദ്രീകരിച്ച് കരിങ്കൊടികളും പ്ലക്കാർഡുകളുമേന്തി പ്രതിഷേധ റാലി നടത്തി. എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല, മുഖ്യമന്ത്രി സിദ്ധരാമയ്യ, കെ.പി.സി.സി പ്രസിഡന്റ് ഡി.കെ. ശിവകുമാർ എന്നിവർക്കെതിരെ അപലപിച്ച് പ്രതിഷേധക്കാർ മുദ്രാവാക്യങ്ങൾ വിളിച്ചു. ‘മുസ് ലിംകൾക്ക് നീതി’ എന്ന ബാനറിന് കീഴിലായിരുന്നു പ്രതിഷേധം.

‘വർഷങ്ങളായി, ദാവണഗെരെ സൗത്തിൽ ഷാമണൂർ ശിവശങ്കരപ്പയുടെ വിജയം ഉറപ്പാക്കാൻ മുസ്‌ലിം സമൂഹം സഹായിച്ചിട്ടുണ്ട്. കോൺഗ്രസ് ഒരു മുസ്‌ലിം സ്ഥാനാർഥിക്ക് ഉപതെരഞ്ഞെടുപ്പ് ടിക്കറ്റ് വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ പാർട്ടി സമുദായത്തെ വഞ്ചിച്ചു. ഇത്തവണ, ഞങ്ങൾ മറ്റേതെങ്കിലും പാർട്ടിക്ക് പിന്തുണ നൽകും. കോൺഗ്രസിന് വോട്ട് ചെയ്യില്ല’ -കോൺഗ്രസ് പ്രവർത്തകൻ മൻസൂർ അലി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:black flagsmuslim communityprotest rallyCongress
News Summary - Congress betrayed Muslims Protest rally with black flags
Next Story