വി.വി. മുഹമ്മദ്ഹാജിയുടെ നിര്യാണത്തിൽ അനുശോചിച്ചു
text_fieldsബംഗളൂരു : സാമൂഹിക പ്രവർത്തകനും മലബാർ മുസ്ലിം അസോസിയേഷൻ (എം.എം.എ) മുൻ സെക്രട്ടറിയും ബാംഗ്ലൂർ ശാന്തിനഗർ സ്വപ്ന സ്റ്റോർ ഉടമയുമായ വി.വി. മുഹമ്മദ് ഹാജിയുടെ (സ്വപ്ന മഹ്മൂദ് ഹാജി-67) നിര്യാണത്തിൽ എം.എം.എ അനുശോചിച്ചു. ശാരീരിക അവശതകൾ കാരണം കുറച്ചുകാലമായി കണ്ണൂർ വാരത്തെ വീട്ടിലായിരുന്നു.
സാമൂഹിക, ജീവകാരുണ്യ പ്രവർത്തന രംഗത്ത് സജീവമായിരുന്ന അദ്ദേഹം ജീവിതത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചത് ബംഗളൂരുവിലായിരുന്നു. ഡബിൾ റോഡ് ദാറുൽ ഹുദാ എജുക്കേഷനൽ ട്രസ്റ്റ് പ്രസിഡന്റ്, എം.എം.എ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.
മലബാർ മുസ്ലിം അസോസിയേഷൻ വളന്റിയറായി ഹജ്ജ് ക്യാമ്പിൽ വർഷങ്ങളോളം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കണ്ണൂർ വാരം സ്വദേശിയാണ്. ഭാര്യ: ഹസീന. മക്കൾ: മുഹാസ്, മുഹ്സിന, മുബീന, മുസൈന. മരുമക്കൾ: ഓൾ ഇന്ത്യ കെ.എം.സി.സി ബാംഗ്ലൂർ സെൻട്രൽ കമ്മിറ്റി ലീഗൽ അഡ്വൈസർ അഡ്വ. ഇല്യാസ്, സഫീർ.
നിഷ്കളങ്കതയും ആത്മാർഥതയുമുള്ള നല്ല പൊതുപ്രവർത്തകനായിരുന്നു മഹ്മൂദ് ഹാജിയെന്ന് എം.എം.എ പ്രസിഡന്റ് ഡോ.എൻ.എ. മുഹമ്മദ് , ജനറൽ സെക്രട്ടറി ടി.സി. സിറാജ്, ശംസുദ്ധീൻ കൂടാളി എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

