സി.എം. മുഹമ്മദ് ഹാജിയുടെ നിര്യാണത്തിൽ അനുശോചിച്ചു
text_fieldsബംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ ട്രഷററും ബംഗളൂരുവിലെ വ്യാപാരിയുമായിരുന്ന സി.എം. മുഹമ്മദ് ഹാജിയുടെ വിയോഗം, ബംഗളൂരുവിലെ സന്നദ്ധ സേവനരംഗത്തിനും വ്യാപാരരംഗത്തിനും നികത്താനാവാത്ത നഷ്ടമാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള, ബംഗളൂരു മേഖലാ പ്രസിഡന്റ് അബ്ദുൽ റഹിം അനുശോചന സന്ദേശത്തിൽ പറഞ്ഞു. ബംഗളൂരുവിലെ മലയാളി മുസ്ലിംകളുടെ വാർഷിക കൂട്ടായ്മയായ റമദാൻ സംഗമത്തിന്റെ രക്ഷാധികാരികളിൽ ഒരാളായിരുന്നു അദ്ദേഹം.
ജമാഅത്തെ ഇസ്ലാമിയുടെ വിവിധ സ്ഥാപനങ്ങളോടും പ്രവർത്തനങ്ങളോടും ചേർന്നു നിൽക്കുകയും ധാരാളമായി സഹകരിക്കുകയും ചെയ്തിരുന്ന അദ്ദേഹത്തിന്റെ വിയോഗം നികത്താനാവാത്ത നഷ്ടമാണെന്ന് മേഖലാ സമിതി അനുസ്മരിച്ചു.
