യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയതായി പരാതി
text_fieldsബംഗളൂരു: ഭർതൃമതിയായ യുവതിയുമായി ബന്ധമാരോപിച്ച് 27 കാരന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയതായി പരാതി. ബിദർ ബംബളഗി വില്ലേജിലാണ് സംഭവം. സുനിൽ ബാബുറാവു എന്ന യുവാവാണ് സംഭവത്തിനിരയായത്. ഇരപ്പ സെരപ്പ വീരഷെട്ടി എന്നയാളുടെ വീട്ടിൽ വെച്ച് യുവാവിനെ യുവതിയുടെ ബന്ധുക്കൾ കെട്ടിയിടുകയും മർദിക്കുകയും ജനനേന്ദ്രിയം മുറിച്ചുമാറ്റുകയുമായിരുന്നു. യുവാവിനെ മന്നകേലി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇരപ്പയെ അറസ്റ്റ് ചെയ്തതായി ബിദർ എസ്.പി അറിയിച്ചു. യുവാവ് ആശുപത്രിയിൽ സുഖം പ്രാപിച്ചുവരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
