ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം; പോസ്റ്റ് പോസ്റ്റ്മോര്‍ട്ടത്തിനിടെ പെൺകുട്ടിയുടെ സ്വർണാഭരണം കാണാതായെന്ന് പരാതി
text_fieldsബംഗളൂരു: ആർ.സി.ബിയുടെ ഐ.പി.എൽ വിജയാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും മരിച്ച പെൺകുട്ടിയുടെ പോസ്റ്റ്മോർട്ടത്തിനിടെ സ്വർണക്കമ്മൽ കാണാതായതായി പരാതി. മരിച്ച ദിവ്യാൻഷിയുടെ മാതാവ് അശ്വിനി ഇതു സംബന്ധിച്ച് വ്യാഴാഴ്ച ബംഗളൂരു കമേഴ്സ്യൽ സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. മകൾ ഒരു വർഷമായി കമ്മൽ ഊരിയിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ മാതാവ്, മകൾക്ക് സമ്മാനമായി ലഭിച്ച ആഭരണം ഓർമക്കായി സൂക്ഷിക്കേണ്ടതുണ്ടെന്നും തിരികെ ലഭിക്കണമെന്നും ആവശ്യപ്പെട്ടു.
മകളുടെ മരണശേഷം ആശുപത്രിയിലും പൊലീസ് സ്റ്റേഷനിലും പല തവണ കയറിയിറങ്ങിയിട്ടും പരിഹാരമാവാതെ വന്നതോടെയാണ് പരാതി നൽകിയതെന്നും അവർ പറഞ്ഞു. മോഷണം നടന്നതായി ആശുപത്രി ഡീൻ സമ്മതിച്ചിരുന്നതായും എന്നാൽ, ആഭരണം അവർ കൈമാറിയില്ലെന്നും പരാതിയിൽ പറഞ്ഞു. ഭാരതീയ ന്യായ സംഹിതയിലെ 303 (2) വുപ്പു പ്രകാരം മോഷണത്തിന് കേസ് രജിസ്റ്റർ ചെയ്തതായി കമേഴ്സ്യൽ സ്ട്രീറ്റ് പൊലീസ് അറിയിച്ചു. ജൂൺ നാലിനുണ്ടായ ദുരന്തത്തിൽ ദിവ്യാൻഷിയടക്കം 11 പേർ മരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

