തീരജില്ലകളുടെ വികസനത്തിന് പ്രതിജ്ഞാബദ്ധം -ഉപമുഖ്യമന്ത്രി
text_fieldsമംഗളൂരു: ദക്ഷിണ കന്നടയിലും മറ്റു തീരദേശ പ്രദേശങ്ങളിലും സമാധാനം പുനഃസ്ഥാപിക്കുന്നതിനും മേഖലയെ വികസനത്തിന്റെ പാതയിലേക്ക് നയിക്കുന്നതിനും സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു മംഗളൂരുവിൽ നവോദയ ഗ്രാമ വികാസ ചാരിറ്റബ്ൾ ട്രസ്റ്റിന്റെ 25ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വെറുപ്പും വിദ്വേഷവും ഇല്ലാത്ത ഒരു അന്തരീക്ഷത്തിൽ മാത്രമേ വികസനം സാധ്യമാകൂ എന്ന് സ്പീക്കർ യു.ടി. ഖാദർ പറഞ്ഞു.
ദക്ഷിണ കന്നട ജില്ല ചുമതലയുള്ള ദിനേശ് ഗുണ്ടു റാവുവും ഇതേ അഭിപ്രായം സഹകരണ മന്ത്രി കെ.എൻ. രാജണ്ണ, വനിത-ശിശുവികസന മന്ത്രി ലക്ഷ്മി ഹെബ്ബാൽക്കർ, ധർമസ്ഥല ധർമാധികാരി ഡോ.ഡി. വീരേന്ദ്ര ഹെഗ്ഡെ എംപി, പേജാവർ മഠാധിപതി വിശ്വപ്രസന്ന തീർഥ സ്വാമി എന്നിവരും സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

