പഞ്ചായത്ത് ക്രമക്കേടുകളിൽ സെക്രട്ടറിയെ മാത്രം ക്രൂശിക്കരുതെന്ന് കമീഷൻ
text_fieldsബംഗളൂരു: സംസ്ഥാനത്തെ ഗ്രാമ പഞ്ചായത്തുകളിൽ സംഭവിക്കുന്ന സാമ്പത്തിക ക്രമക്കേടുകളിൽ പഞ്ചായത്ത് വികസന ഓഫിസർമാർ (സെക്രട്ടറി) മാത്രം ക്രൂശിക്കപ്പെടുന്നതിന് അറുതിയാവുന്നു. ഭരണസമിക്ക് കൂട്ടുത്തരവാദിത്തം ഉള്ളതിനാൽ പ്രസിഡന്റ്, അംഗങ്ങൾ, എൻജിനീയർമാർ എന്നിവരെയും ഉൾപ്പെടുത്തണമെന്ന് കർണാടക പഞ്ചായത്തിരാജ് കമീഷണറേറ്റ് നിർദേശിച്ചു.
നിർദേശത്തിന് സർക്കാർ അംഗീകാരം നൽകേണ്ടതുണ്ട്. പി.ഡി.ഒമാരെ മാത്രം ക്രൂശിക്കരുതെന്ന് പി.ഡി.ഒ വെൽഫെയർ അസോസിയേഷൻ സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത് 5963 ഗ്രാമപഞ്ചായത്തുകളിൽ 91437 തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുണ്ട്. 5226 പി.ഡി.ഒമാരാണ് പ്രവർത്തിക്കുന്നത്. 756 പി.ഡി.ഒമാർ സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ അന്വേഷണം നേരിടുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

