‘കളേഴ്സ് ഓഫ് കന്നട’ ചിത്രപ്രദർശനം ആരംഭിച്ചു
text_fields‘കളേഴ്സ് ഓഫ് കന്നട’ ചിത്രപ്രദർശനത്തിന്റെ ഉദ്ഘാടന ചടങ്ങിൽനിന്ന്
ബംഗളൂരു: കർണാടകയുടെ ചരിത്ര മഹദ്വ്യക്തികളുടെയും സംഭവങ്ങളുടെയും സുവർണ നിമിഷങ്ങൾ കാൻവാസിലേക്ക് പകർത്തിയ ‘കളേഴ്സ് ഓഫ് കന്നട’ ചിത്രപ്രദർശനം തിങ്കളാഴ്ച മുതൽ ആരംഭിച്ചു.കുമാരകൃപ റോഡിലെ ചിത്രകല പരിഷത്തിൽ ചൊവ്വാഴ്ച രാവിലെ 11ന് ഗവർണർ താവർചന്ദ് ഗഹ് ലോട്ട് ഉദ്ഘാടനം നിർവഹിച്ചു.
യുനസ്കോ അംഗവും കലാചരിത്രകാരനുമായ പ്രഫ. ഡോ. ചൂഢാമണി നന്ദഗോപാൽ, കർണാടക വീരശൈവ ലിംഗായത്ത് വികസന കോർപറേഷൻ എം.ഡി അമര ഗൗഡ, കൃഷ്ണദേവരായ എജുക്കേഷനൽ ട്രസ്റ്റ് സ്ഥാപക ട്രസ്റ്റി ശ്രീനിവാസ് രാജു, ചിത്രകലാപരിഷത്ത് സെക്രട്ടറി ശശിധർ, കർണാടക ലളിത കലാ അക്കാദമി മുൻ ചെയർമാൻ ഡോ. എം.എസ്. മൂർത്തി, ആർട്ടിസ്റ്റും ക്യൂറേറ്ററുമായ എബി എൻ. ജോസഫ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പുരന്ദര ദാസയെ കുറിച്ച് ഗവേഷണ പഠനം നടത്തുന്ന ശേഷഗിരി ദാസ, മഹാകവി കുവെമ്പുവിന്റെ പേരമകൻ ഗ്യാനേഷ് എം. ഖാനോൽകർ, വിശേശ്വരയ്യ നാഷനൽ മെമ്മോറിയൽ ട്രസ്റ്റ് പ്രസിഡന്റ് സതീഷ് മോക്ഷഗുണ്ടം, പത്മഭൂഷൺ ഡോ. വെങ്കട ലക്ഷ്മമ്മയുടെ അവസാന ശിഷ്യയും പ്രമുഖ നർത്തകിയുമായ വിദ്യ രവിശങ്കർ തുടങ്ങിയവർ ആദ്യദിനം ചിത്രപ്രദർശനം കാണാനെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

