ബംഗളൂരു നഗരത്തിൽ കോളജ് വിദ്യാർഥിനി പീഡനത്തിനിരയായി
text_fieldsബംഗളൂരു: ആഘോഷ പാർട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന കോളജ് വിദ്യാർഥിനി ബംഗളൂരു നഗരത്തിൽ പീഡനത്തിനിരയായി. ഞായറാഴ്ച പുലർച്ചയാണ് സംഭവം.
കോറമംഗലയിൽ ശനിയാഴ്ച രാത്രി നടന്ന ആഘോഷ പാർട്ടി കഴിഞ്ഞ് ഹെബ്ബഗൊഡിയിലെ താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്നു വിദ്യാർഥിനി. ബൈക്കിൽ ലിഫ്റ്റ് നൽകിയ യുവാവ് വഴിമധ്യേ പീഡിപ്പിക്കുകയായിരുന്നെന്ന് കരുതുന്നതായി ഈസ്റ്റ് സോൺ എ.സി.പി രമൺ ഗുപ്ത പറഞ്ഞു.
നഗരത്തിലെ കോളജിൽ അവസാന വർഷ ഡിഗ്രി വിദ്യാർഥിനിയാണ് പീഡനത്തിനിരയായത്. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചതായും പ്രതിയെ പിടികൂടാൻ അഞ്ച് ടീമുകളെ നിയോഗിച്ചതായും എ.സി.പി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

