Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകോളജ്​ പ്രണയം, 18...

കോളജ്​ പ്രണയം, 18 വിദ്യാർഥികൾക്ക്​ സസ്​പെൻഷൻ

text_fields
bookmark_border
SUSPENTION
cancel

ബം​ഗ​ളൂ​രു: വ്യ​ത്യ​സ്ത മ​ത​വി​ശ്വാ​സി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ലു​ള്ള പ്ര​ണ​യ​ബ​ന്ധ​ത്തി​ന്‍റെ പേ​രി​ൽ ക​ർ​ണാ​ട​ക​യി​ലെ കോ​ള​ജി​ൽ നി​ന്ന്​ 18 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ സ​സ്​​പെ​ൻ​ഷ​ൻ. മം​ഗ​ളൂ​രു വി​റ്റാ​ലി​ലെ സ്വ​കാ​ര്യ പി.​യു. കോ​ള​ജി​ലാ​ണ്​ സം​ഭ​വം. ഇ​വ​രെ 2023 മാ​ർ​ച്ചി​ൽ ന​ട​ക്കു​ന്ന വാ​ർ​ഷി​ക പ​രീ​ക്ഷ​യെ​ഴു​താ​ൻ അ​ധി​കൃ​ത​ർ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

പ്ര​ണ​യ​ബ​ന്ധം സം​ബ​ന്ധി​ച്ച്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ മാ​താ​പി​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ കോ​ള​ജ്​ അ​ധി​കൃ​ത​ർ നേ​ര​ത്തേ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ഇ​വ​ർ ഇ​ത്​ തു​ട​ർ​ന്നു​വെ​ന്നും ക്ലാ​സു​ക​ളി​ൽ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടോ എ​ന്ന്​ അ​ധ്യാ​പ​ക​ർ കു​ട്ടി​ക​ളു​ടെ ബാ​ഗു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ പ്ര​ണ​യ​ലേ​ഖ​നം ക​ണ്ടെ​ത്തി​യെ​ന്നും കോ​ള​ജ്​ അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

തു​ട​ർ​ന്ന്​ ചി​ല ഹി​ന്ദു​വി​ദ്യാ​ർ​ഥി​ക​ൾ ഒ​രു മു​സ്​​ലിം വി​ദ്യാ​ർ​ഥി​യു​മാ​യി പ്ര​ശ്ന​മു​ണ്ടാ​ക്കി. ഇ​തോ​ടെ മ​റ്റ്​ ചി​ല മു​സ്​​ലിം വി​ദ്യാ​ർ​ഥി​ക​ൾ ഇ​യാ​ളു​ടെ ര​ക്ഷ​ക്കെ​ത്തി. ഇ​തേ​ത്തു​ട​ർ​ന്നാ​ണ്​ മു​സ്​​ലിം വി​ദ്യാ​ർ​ഥി​യെ പി​ന്തു​ണ​ച്ച​വ​രെ​യ​ട​ക്കം 18 വി​ദ്യാ​ർ​ഥി​ക​ളെ സ​സ്​​പെ​ൻ​ഡ്​ ചെ​യ്ത​തെ​ന്ന്​ കോ​ള​ജ്​ അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:College lovesuspension for students
News Summary - College love, suspension for 18 students
Next Story