Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightതീ​ര​ദേ​ശ ടൂ​റി​സം;...

തീ​ര​ദേ​ശ ടൂ​റി​സം; നി​ക്ഷേ​പം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് ഏ​ക​ജാ​ല​ക സം​വി​ധാ​നമെന്ന് -മു​ഖ്യ​മ​ന്ത്രി

text_fields
bookmark_border
തീ​ര​ദേ​ശ ടൂ​റി​സം; നി​ക്ഷേ​പം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് ഏ​ക​ജാ​ല​ക സം​വി​ധാ​നമെന്ന് -മു​ഖ്യ​മ​ന്ത്രി
cancel
camera_alt

തീ​ര​ദേ​ശ ടൂ​റി​സം വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ധാ​ൻ സൗ​ധ​യി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ ന​ട​ൻ ഋ​ഷ​ഭ് ഷെ​ട്ടി​യെ അ​ഭി​വാ​ദ്യം ചെ​യ്യു​ന്നു.

ബം​ഗ​ളൂ​രു: തീ​ര​ദേ​ശ മേ​ഖ​ല​യി​ൽ വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ വി​വി​ധ അം​ഗീ​കാ​ര​ങ്ങ​ൾ നേ​ടു​ന്ന​തി​നും, സാ​ങ്കേ​തി​ക ത​ട​സ്സ​ങ്ങ​ൾ പു​രോ​ഗ​തി​ക്ക് പ്ര​തി​ബ​ന്ധ​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​നും ഏ​ക​ജാ​ല​ക സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ.

സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​തി​നാ​യി പ്ര​ത്യേ​ക മ​ന്ത്രി​സ​ഭ യോ​ഗം ചേ​രു​മെ​ന്നും ടൂ​റി​സ​ത്തെ​യും നി​ക്ഷേ​പ പ​ദ്ധ​തി​ക​ളെ​യും ബാ​ധി​ക്കു​ന്ന സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തീ​ര​ദേ​ശ വി​നോ​ദ​സ​ഞ്ചാ​ര​ത്തെ​ക്കു​റി​ച്ചു​ള്ള വി​ധാ​ൻ സൗ​ധ​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

തീ​ര​ദേ​ശ നി​യ​ന്ത്ര​ണ മേ​ഖ​ല (സി.​ആ​ർ.​ഇ​സ​ഡ്) മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ​നി​ന്ന് ഉ​ണ്ടാ​കു​ന്ന സാ​ങ്കേ​തി​ക ത​ട​സ്സ​ങ്ങ​ളെ​ക്കു​റി​ച്ചും വ​നം വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ചും 15 മു​ത​ൽ 20 ദി​വ​സ​ത്തി​നു​ള്ളി​ൽ ഒ​രു റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് നി​ര്‍ദേ​ശം ന​ല്‍കി. നി​ക്ഷേ​പ​ക​ർ​ക്ക് നി​ക്ഷേ​പം ന​ട​ത്താ​ന്‍ ല​ളി​ത​മാ​യ വ​ഴി​ക​ള്‍ നി​ർ​മി​ക്കു​ക​യും സം​രം​ഭ​ക​ർ നേ​രി​ടു​ന്ന വ​കു​പ്പു​ത​ല ത​ട​സ്സ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ക​യും വേ​ണം.​

തീ​ര​ദേ​ശ ടൂ​റി​സം മേ​ഖ​ല​യി​ല്‍ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​നും സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കി​ക്കൊ​ണ്ട് തീ​ര​ദേ​ശ മേ​ഖ​ല​യി​ലെ സം​സ്കാ​രം, പാ​ര​മ്പ​ര്യ​ങ്ങ​ൾ, ആ​ചാ​ര​ങ്ങ​ൾ, പൈ​തൃ​കം എ​ന്നി​വ അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും വേ​ണ​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് നി​ര്‍ദേ​ശം ന​ല്‍കി.

ക​ർ​ണാ​ട​ക ടൂ​റി​സം ന​യ​ത്തി​ന് കീ​ഴി​ൽ 718.63 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​മു​ള്ള 45 പ​ദ്ധ​തി​ക​ൾ​ക്ക് അം​ഗീ​കാ​രം ല​ഭി​ച്ച​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. പ​ദ്ധ​തി പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ന്ന​തോ​ടെ ഏ​ക​ദേ​ശം 4,500 തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ന്‍ സാ​ധി​ക്കും.

മേ​ഖ​ല​യി​ല്‍ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ വ​ർ​ധി​ക്ക​ണ​മെ​ന്നും രാ​ജ്യ​ത്തെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ന്നാ​ണ് ക​ർ​ണാ​ട​ക​യെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. തീ​ര​ദേ​ശ മേ​ള​ക​ൾ, ഉ​ത്സ​വ​ങ്ങ​ൾ, വി​പ​ണ​ന സം​രം​ഭ​ങ്ങ​ൾ എ​ന്നി​വ പ്രോ​ത്സാ​ഹി​പ്പി​ക്കും. സ​ർ​ക്കാ​റി​ന്‍റെ ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​നും നി​ക്ഷേ​പ​ങ്ങ​ൾ ആ​ക​ർ​ഷി​ക്കു​ന്ന​തി​നും സ​ബ്‌​സി​ഡി​ക​ൾ, ഇ​ള​വു​ക​ൾ തു​ട​ങ്ങി​യ​വ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം.

ക​ല​ക​ൾ​ക്ക് കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​ക​ണ​മെ​ന്ന് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത ന​ട​നും ച​ല​ച്ചി​ത്ര നി​ർ​മ്മാ​താ​വു​മാ​യ ഋ​ഷ​ഭ് ഷെ​ട്ടി ആ​വ​ശ്യ​പ്പെ​ട്ടു. തീ​ര​ദേ​ശ നാ​ടോ​ടി ക​ല​ക​ളെ​യും സം​ഗീ​ത​ത്തെ​യും പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം. കൂ​ടാ​തെ സി​നി​മാ ഷൂ​ട്ടിം​ഗി​നു​ള്ള മെ​ച്ച​പ്പെ​ട്ട സൗ​ക​ര്യ​ങ്ങ​ൾ ക​ർ​ണാ​ട​ക, കേ​ര​ളം, ഗോ​വ എ​ന്നി​വി​ട​ങ്ങ​ളി​ലെ സി​നി​മാ വ്യ​വ​സാ​യ​ങ്ങ​ൾ​ക്ക് ഗു​ണം ചെ​യ്യു​മെ​ന്ന് ന​ട​ൻ പ​റ​ഞ്ഞു.

ടൂ​റി​സം മ​ന്ത്രി കെ.​ജെ. ജോ​ർ​ജ് ഇ​തി​നാ​യി പു​തി​യ ന​യം ഉ​ട​ൻ പു​റ​ത്തി​റ​ക്കു​മെ​ന്നും മം​ഗ​ളൂ​രു​വി​ൽ ന​ട​ക്കു​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും പ​റ​ഞ്ഞു. പു​തി​യ ന​യം രൂ​പ​വ​ത്ക​രി​ക്കു​ന്ന​തി​ന് മു​മ്പ് ആ​വ​ശ്യ​മാ​യ എ​ല്ലാ അം​ഗീ​കാ​ര​ങ്ങ​ളും നേ​ടി​യെ​ടു​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ സാ​മ്പ​ത്തി​ക ഉ​പ​ദേ​ഷ്ടാ​വ് എ​ൽ.​കെ. അ​തീ​ഖ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KarnatakaDK Shivakumarcoastal tourism
News Summary - Coastal tourism; Single system to increase investment - Chief Minister
Next Story