സി.എൻ.ജി ചോർച്ചയിൽ ശ്വാസം മുട്ടി; പരിഭ്രാന്തരായി ജനങ്ങൾ
text_fieldsസി.എൻ.ജി ചോർച്ച നടന്ന ഇന്ധനശാല
മംഗളൂരു: കുടക് ജില്ലയിലെ കുശാൽനഗർ കുഡ്ലൂർ വ്യവസായിക മേഖലയിലെ ഇന്ധന സ്റ്റേഷനിൽനിന്ന് കംപ്രസ്ഡ് നാചുറൽ ഗ്യാസ് (സി.എൻ.ജി) ചോർന്നത് സമീപ പ്രദേശങ്ങളിൽ പരിഭ്രാന്തി പരത്തി. ബുധനാഴ്ച വൈകീട്ടോടെ തുടങ്ങിയ ചോർച്ച 10 കിലോമീറ്റർ ചുറ്റളവിലാകെ വ്യാഴാഴ്ചയും ദുർഗന്ധം പരത്തി.
കുട്ടികൾക്കും മുതിർന്നവർക്കും ഛർദി, ക്ഷീണം, തളർച്ച എന്നിവ അനുഭവപ്പെട്ടു. പരിഭ്രാന്തരായ ഗ്രാമവാസികൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഭാസ്കർ നായകിനൊപ്പം സി.എൻ.ജി സ്റ്റേഷനിൽ ഇറങ്ങി രോഷം പ്രകടിപ്പിച്ചു. ജീവനക്കാരുടെ അനാസ്ഥ മൂലമാണ് ചോർച്ചയുണ്ടായതെന്ന് നാട്ടുകാർ ആരോപിച്ചു. ജനവാസമേഖലയിൽ പ്രവർത്തിക്കുന്ന ഇന്ധനശാലയിൽ ആവശ്യമായ ആരോഗ്യ സുരക്ഷാ സംവിധാനങ്ങളില്ലെന്നും പറഞ്ഞു. കുശാനഗർ തഹസിൽദാർ കിരൺ ഗൗരയ്യ സംഭവസ്ഥലം സന്ദർശിച്ച് വാതക ചോർച്ച സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചു. ഇന്ധന സ്റ്റേഷന്റെ പ്രവർത്തനം താൽക്കാലികമായി നിർത്താൻ നിർദേശം നൽകിയിട്ടുണ്ടെന്ന് തഹസിൽദാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

