Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightരാ​ജീ​വ് ഗാ​ന്ധി...

രാ​ജീ​വ് ഗാ​ന്ധി ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല മേ​ഖ​ല കേ​ന്ദ്ര​ത്തി​ന് ത​റ​ക്ക​ല്ലി​ട്ടു

text_fields
bookmark_border
രാ​ജീ​വ് ഗാ​ന്ധി ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല മേ​ഖ​ല കേ​ന്ദ്ര​ത്തി​ന് ത​റ​ക്ക​ല്ലി​ട്ടു
cancel
camera_alt

ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല മേ​ഖ​ല കേ​ന്ദ്ര​ത്തി​ന്റെ ശി​ലാ​സ്ഥാ​പ​നം മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ

നി​ർ​വ​ഹി​ക്കു​ന്നു

മം​ഗ​ളൂ​രു: അ​ധഃ​സ്ഥി​ത​ർ​ക്ക് ഗു​ണ​മേ​ന്മ​യു​ള്ള ആ​രോ​ഗ്യ പ​രി​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​തി​ജ്ഞ​ബ​ദ്ധ​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ പ​റ​ഞ്ഞു. വെ​ള്ളി​യാ​ഴ്ച മേ​രി​ക്കു​ന്നി​ൽ രാ​ജീ​വ് ഗാ​ന്ധി ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല (ആ​ർ.​ജി.​യു.​എ​ച്ച്.​എ​സ്) റീ​ജ​ന​ൽ ഓ​ഫി​സ് ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഗു​ണ​നി​ല​വാ​ര​മു​ള്ള മെ​ഡി​ക്ക​ൽ സൗ​ക​ര്യ​ങ്ങ​ൾ എ​ല്ലാ​വ​ർ​ക്കും ല​ഭ്യ​മാ​കു​ന്നു​വെ​ന്ന് സ​ർ​ക്കാ​ർ ഉ​റ​പ്പു​വ​രു​ത്തും. ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല മൂ​ന്ന​ര ല​ക്ഷ​ത്തി​ല​ധി​കം മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളു​ള്ള ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ആ​രോ​ഗ്യ ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. വി​ദ​ഗ്ധ​രാ​യ മെ​ഡി​ക്ക​ൽ പ്ര​ഫ​ഷ​ന​ലു​ക​ളെ സൃ​ഷ്ടി​ക്കു​ന്ന​തി​ലും ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ലും സ്ഥാ​പ​നം നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നൂ​ത​ന​മാ​യ സി​മു​ലേ​ഷ​ൻ ലാ​ബ്, സ്പോ​ർ​ട്സ് കോം​പ്ല​ക്സ്, ന​വീ​ക​രി​ച്ച ഫി​റ്റ്ന​സ് സെ​ന്റ​ർ, വി​നോ​ദ സൗ​ക​ര്യ​ങ്ങ​ൾ, എ​യ​ർ​ക​ണ്ടീ​ഷ​ൻ ചെ​യ്ത ഓ​ഡി​റ്റോ​റി​യ​ങ്ങ​ൾ, നൂ​ത​ന ഗ​വേ​ഷ​ണ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ റീ​ജ​ന​ൽ സെ​ന്റ​റി​നാ​യി ആ​സൂ​ത്ര​ണം ചെ​യ്ത വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വി​ശ​ദാം​ശ​ങ്ങ​ൾ ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​എം.​കെ. ര​മേ​ശ് അ​വ​ത​രി​പ്പി​ച്ചു. റീ​ജ​ന​ൽ സെ​ന്റ​ർ സ്ഥാ​പി​ക്കു​ക എ​ന്ന​ത് ദീ​ർ​ഘ​കാ​ല​മാ​യു​ള്ള സ്വ​പ്ന​മാ​ണെ​ന്ന് ച​ട​ങ്ങി​ൽ വി​ശി​ഷ്ടാ​തി​ഥി​യാ​യ സ്പീ​ക്ക​ർ യു.​ടി. ഖാ​ദ​ർ പ​റ​ഞ്ഞു. തീ​ര​ദേ​ശ​ത്തി​ന് ഇ​ത് അ​ഭി​മാ​ന​മാ​യി മാ​റു​മെ​ന്ന് അ​ദ്ദേ​ഹം പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

അ​ധി​കാ​ര വി​കേ​ന്ദ്രീ​ക​ര​ണം, ഗു​ണ​നി​ല​വാ​ര​മു​ള്ള വി​ദ്യാ​ഭ്യാ​സം ന​ൽ​ക​ൽ, വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ഴി​വു​ക​ൾ വ​ർ​ധി​പ്പി​ക്ക​ൽ എ​ന്നി​വ​യി​ൽ സ​ർ​ക്കാ​ർ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്നു​വെ​ന്ന് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​ശ​ര​ൺ പ്ര​കാ​ശ് രു​ദ്ര​പ്പ പാ​ട്ടീ​ൽ പ​റ​ഞ്ഞു. രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ ഉ​ള്ള​ത് ക​ർ​ണാ​ട​ക​യി​ലും ത​മി​ഴ്‌​നാ​ട്ടി​ലു​മാ​ണെ​ന്നും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു. ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല ചു​മ​ത​ല​യു​ള്ള മ​ന്ത്രി ദി​നേ​ശ് ഗു​ണ്ടു റാ​വു, ബ്രി​ജേ​ഷ് ചൗ​ട്ട എം.​പി, എം.​എ​ൽ.​എ​മാ​രാ​യ ഡോ. ​ഭ​ര​ത് ഷെ​ട്ടി, വേ​ദ​വ്യാ​സ് കാ​മ​ത്ത്, അ​ശോ​ക് കു​മാ​ർ റാ​യ്, ഐ​വാ​ൻ ഡി​സൂ​സ എം.​എ​ൽ.​സി, ഡോ. ​മ​ഞ്ജു​നാ​ഥ് ഭ​ണ്ഡാ​രി, ഡോ. ​സു​ജാ​ത റാ​ത്തോ​ഡ്, ഡോ. ​ത്രി​വേ​ണി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajiv Gandhi Health University
News Summary - CM laid foundation stone for Rajiv Gandhi Health University regional centre
Next Story