എം.എൽ.സി ഫലം: തിരുത്തൽ നടപടിയെന്ന് മുഖ്യമന്ത്രി
text_fieldsബംഗളൂരു: കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ ബി.ജെ.പി-ജെ.ഡി.എസ്, എൻ.ഡി.എ എന്നിവര്‍ മികച്ച വിജയം നേടിയ പശ്ചാത്തലത്തില്‍ ഫലങ്ങൾ സമഗ്രമായി അവലോകനം ചെയ്യുമെന്നും തിരുത്തൽ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു.
പാർട്ടി ഒന്നോ രണ്ടോ സീറ്റുകൾ നേടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഫലം പ്രതീക്ഷകൾ തകര്‍ത്തു. വോട്ടർമാർ നൽകിയ സന്ദേശം പാർട്ടി ശ്രദ്ധാപൂർവ്വം വിലയിരുത്തുകയും പോരായ്മകൾ പരിഹരിക്കാൻ പ്രവർത്തിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
അടുത്ത തെരഞ്ഞെടുപ്പുകളുടെ മുന്നോടിയായിട്ടാണ് ബി.ജെ.പി-ജെ.ഡി.എസ് സഖ്യം വിജയത്തെ കാണുന്നത്. നാലു മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. എൻ.ഡി.എ മൂന്ന് ബി.ജെ.പി സ്ഥാനാർത്ഥികളെയും ഒരു ജെ.ഡി.എസ് സ്ഥാനാർത്ഥിയെയും മത്സരിപ്പിച്ചു. ബംഗളൂരു ടീച്ചേഴ്സിൽ ജെ.ഡി.എസ് സ്ഥാനാർത്ഥി എ.പി. രംഗനാഥ് അഞ്ച് തവണ കോൺഗ്രസ് എം.എൽ.സി ആയിരുന്ന പുട്ടണ്ണയെ പരാജയപ്പെടുത്തി.
നോർത്ത്-ഈസ്റ്റ് ടീച്ചേഴ്സിൽ, ബി.ജെ.പി സ്ഥാനാർത്ഥി ശശിൽ ജി. നമോഷി കോൺഗ്രസ് സ്ഥാനാർത്ഥി ശരണപ്പ മാട്ടൂരിനെ 3,297 വോട്ടുകൾക്ക് പരാജയപ്പെടുത്തി അഞ്ചാം തവണയും വിജയിച്ചു. ഗ്രാജുവേറ്റ് സീറ്റുകളിൽ ബി.ജെ.പി സ്ഥാനാർത്ഥികളായ എസ്.വി. ശങ്കനൂരും കെ.എം. സുരേഷും വിജയിച്ചു.

