Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

7,925 പൊലീസ് തസ്തികകൾ നികത്താൻ നടപടി: മുഖ്യമന്ത്രി

text_fields
bookmark_border
7,925 പൊലീസ് തസ്തികകൾ നികത്താൻ നടപടി:  മുഖ്യമന്ത്രി
cancel
camera_alt

ഡി.​കെ. ശി​വ​കു​മാ​ർ

ബംഗളൂരു: കർണാടക പൊലീസ് സേനയിൽ ഒഴിഞ്ഞുകിടക്കുന്ന 7,925 തസ്തികകൾ നികത്താൻ സംസ്ഥാന സർക്കാർ നടപടികൾ ആരംഭിച്ചതായും കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 5,911 പേരെ നിയമിച്ചതായും മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. പൊലീസ് അനുസ്മരണ ദിന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസ് വകുപ്പിലെ ആധുനികവൽകരണത്തിന് സർക്കാർ മുൻഗണന നൽകുന്നുണ്ടെന്നും സേനയുടെ സാങ്കേതിക കഴിവുകൾ വർധിപ്പിക്കുന്നതിനായി ഏകദേശം 142 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഔദ്യോഗിക കൃത്യനിർവഹണത്തിനിടയിൽ ജീവൻ ബലിയർപ്പിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് അദ്ദേഹം ആദരാഞ്ജലി അർപ്പിച്ചു. നിയമനം, സാങ്കേതിക നവീകരണം, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലൂടെ പൊലീസ് വകുപ്പിനെ ശക്തിപ്പെടുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. നിയമന പ്രക്രിയ സുഗമമാക്കുന്നതിന് സ്ഥിരം റിക്രൂട്ട്‌മെന്‍റ് ബോർഡ് സ്ഥാപിക്കുന്നതിനും സർക്കാർ ശ്രമിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഉയര്‍ന്നുവരുന്ന വെല്ലുവിളികളെ നേരിടാൻ പൊലീസ് സേനയെ സജ്ജമാക്കേണ്ടതിന്‍റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.

കുറ്റകൃത്യ അന്വേഷണം, തെളിവ് സംരക്ഷണം, കുറ്റകൃത്യങ്ങൾ തടയൽ എന്നിവക്കായി ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്. കാക്കി യൂനിഫോം ധൈര്യത്തിന്‍റെയും വിശ്വാസത്തിന്‍റെയും നീതിയുടെ ഉറപ്പിന്‍റെയും പ്രതീകമാണ്. പൊലീസ് ഉദ്യോഗസ്ഥർ കുറ്റവാളികളിൽ ഭയം വളർത്തുകയും ദുർബലരായ ആളുകൾക്ക് സുരക്ഷ ഉറപ്പാക്കുകയും വേണം. നഗരത്തിൽ ഏകദേശം 1.4 കോടി ജനസംഖ്യയും ഏകദേശം 1.31 കോടി വാഹനങ്ങളുമുണ്ടെന്നും, റോഡ് അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതി കണക്കിലെടുക്കുമ്പോൾ ഗതാഗത നിയന്ത്രണം പ്രധാന വെല്ലുവിളിയാണ്. രാഷ്ട്രീയക്കാരായാലും ഉദ്യോഗസ്ഥരായാലും സാധാരണ പൗരന്മാരായാലും വിവേചനമില്ലാതെ പൊലീസ് ഉദ്യോഗസ്ഥർ തങ്ങളുടെ കടമകള്‍ നിര്‍വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - CM Announces Steps to Fill 7,925 Police Posts
Next Story