Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightനി​യ​മ​സ​ഭാ...

നി​യ​മ​സ​ഭാ കൗ​ണ്‍സി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി സി.​എ​ൽ.​പി യോ​ഗം ചേ​ർ​ന്നു

text_fields
bookmark_border
നി​യ​മ​സ​ഭാ കൗ​ണ്‍സി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി സി.​എ​ൽ.​പി യോ​ഗം ചേ​ർ​ന്നു
cancel
camera_alt

നി​യ​മ​സ​ഭ ക​ക്ഷി യോ​ഗത്തിൽ ഡി.കെ. ശിവകുമാർ സംസാരിക്കുന്നു

ബം​ഗ​ളൂ​രു: ജൂ​ണ് 18 ന് ​ന​ട​ക്കാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ കൗ​ണ്‍സി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ക​ര്‍ണാ​ട​ക​യി​ലെ നി​യ​മ​സ​ഭാ ക​ക്ഷി യോ​ഗം ചേ​ര്‍ന്നു.

മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റി​ന്‍റെ സ്വ​ന്തം ജി​ല്ല​യാ​യ ബം​ഗ​ളൂ​രു സൗ​ത്ത് ജി​ല്ല​യി​ലെ ബി​ദ​ഡി​യി​ലെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ എ.​ഐ.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ര​ണ്‍ദീ​പ സി​ങ് സു​ർ​ജേ​വാ​ല, മു​ന്‍ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ, കെ.​പി.​സി.​സി. പ്ര​സി​ഡ​ന്റ് ബി.​കെ. ഹ​രി​പ്ര​സാ​ദ്‌, മ​ന്ത്രി​മാ​ര്‍, എം.​എ​ല്‍.​എ​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഏ​ഴ് സീ​റ്റു​ക​ളി​ൽ അ​ഞ്ചും നേ​ടാ​നാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ ല​ക്ഷ്യം. ബാ​ല​റ്റ് പേ​പ്പ​ർ ഉ​പ​യോ​ഗി​ച്ചു​ള്ള വോ​ട്ടി​ങ് പ്ര​ക്രി​യ നി​യ​മ​സ​ഭാം​ഗ​ങ്ങ​ള്‍ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​മെ​ന്നും ഒ​രു വോ​ട്ടും അ​സാ​ധു​വാ​കി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കു​മെ​ന്നും മോ​ക്ക് വോ​ട്ടി​ങ് ന​ട​ത്തു​മെ​ന്നും പാ​ര്‍ട്ടി വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. കോ​ണ്‍ഗ്ര​സ് സ്ഥാ​നാ​ര്‍ഥി തി​പ്പ​ണ്ണ​പ്പ കാം​ക്‌​നൂ​ർ, പി.​വി. മോ​ഹ​ൻ, ബി.​കെ. ഹ​രി​പ്ര​സാ​ദ് (കെ.​പി.​സി.​സി പ്ര​സി​ഡ​ൻ്റ്), ശി​വ​ണ്ണ ബി.​എ​സ്, വി​ന​യ് കാ​ർ​ത്തി​ക് പ്ര​കാ​ശ്, ബി.​ജെ.​പി​യു​ടെ ലിം​ഗ​രാ​ജ് പാ​ട്ടീ​ൽ, ര​ഘു ആ​ർ. ജെ.​ഡി.​എ​സ് നേ​താ​വ് ഗോ​വി​ന്ദ​രാ​ജ് എ​ന്നി​വ​രാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.

വി​ജ​യി​ക്കാ​ന്‍ ഓ​രോ സ്ഥാ​നാ​ര്‍ഥി​ക്കും കു​റ​ഞ്ഞ​ത് 28 വോ​ട്ടു​ക​ള്‍ വേ​ണം. 224 അം​ഗ നി​യ​മ​സ​ഭ​യി​ല്‍ ‍കോ​ണ്‍ഗ്ര​സി​ന് 134 എം.​എ​ല്‍.​എ​മാ​രും ബി.​ജെ.​പി​ക്ക് 62 എം.​എ​ല്‍.​എ​മാ​രും ജെ.​ഡി.​എ​സി​ന് 18 എം.​എ​ല്‍.​എ​മാ​രു​മാ​ണു​ള്ള​ത്.

കൂ​ടാ​തെ ക​ല്യാ​ണ രാ​ജ്യ പ്ര​ഗ​തി പ​ക്ഷ, സ​ർ​വോ​ദ​യ ക​ർ​ണാ​ട​ക പ​ക്ഷ എ​ന്നി​വ​യി​ൽ​നി​ന്ന് ഓ​രോ അം​ഗ​ങ്ങ​ളും ര​ണ്ട് സ്വ​ത​ന്ത്ര​രും മൂ​ന്ന് അ​ൺ അ​റ്റാ​ച്ച്ഡ് അം​ഗ​ങ്ങ​ളും സ്പീ​ക്ക​റും വോ​ട്ടെ​ടു​പ്പി​ല്‍ പ​ങ്കെ​ടു​ക്കും.

ര​ണ്ട് സീ​റ്റു​ക​ളാ​ണ് ഒ​ഴി​വു​ള്ള​ത്. 28 വോ​ട്ടു​ക​ൾ വീ​ത​മു​ള്ള നാ​ല് സീ​റ്റു​ക​ൾ തെ​ര​ഞ്ഞെ​ടു​ത്ത​തി​ന് ശേ​ഷ​വും കോ​ൺ​ഗ്ര​സി​ന് 22 വോ​ട്ടു​ക​ൾ മി​ച്ച​മു​ണ്ടാ​കു​മെ​ന്നും അ​ധി​ക സീ​റ്റ് നേ​ടാ​ൻ ആ​റ് വോ​ട്ടു​ക​ൾ കൂ​ടി ആ​വ​ശ്യ​മാ​ണെ​ന്നും വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. 18 എം.​എ​ൽ.​എ​മാ​രു​ള്ള ജെ.​ഡി.​എ​സി​ന് സ​ഖ്യ​ക​ക്ഷി​യാ​യ ബി.​ജെ.​പി​യി​ൽ​നി​ന്ന് ആ​റ് മി​ച്ച വോ​ട്ടു​ക​ൾ ല​ഭി​ച്ചാ​ലും ഒ​രു സീ​റ്റ് നേ​ടാ​ൻ നാ​ല് വോ​ട്ട് കു​റ​വാ​ണ്.

ഏ​ഴാം സീ​റ്റി​ലേ​ക്ക് മ​തി​യാ​യ വോ​ട്ട് നേ​ടു​ന്ന​തി​ന് ബി.​ജെ.​പി​യി​ൽ നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ട ചെ​റി​യ പാ​ർ​ട്ടി​ക​ളു​ടെ​യും സ്വ​ത​ന്ത്ര​രു​ടെ​യും അ​ൺ അ​റ്റാ​ച്ച്ഡ് എം.​എ​ൽ.​എ​മാ​രു​ടെ​യും പി​ന്തു​ണ നേ​ടു​ന്ന​തി​നൊ​പ്പം കൂ​റു​മാ​റി​യു​ള്ള വോ​ട്ട് അ​ല്ലെ​ങ്കി​ൽ അ​സാ​ന്നി​ധ്യ​വും വോ​ട്ടെ​ടു​പ്പി​ല്‍ നി​ർ​ണാ​യ​ക​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karnatakametrolegislative council electionBengaluru
News Summary - CLP meets ahead of Legislative Council elections
Next Story