ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിൽ നാലാം ക്ലാസ് വിദ്യാര്‍ഥിനി
text_fieldsബി. പരിണിത
ബംഗളൂരു: കുരുന്നു പ്രായത്തില്‍ സർഗാത്മകത കഴിവുകള്‍ കൊണ്ട് ശ്രദ്ധേയനായി ബംഗളൂരുവിൽനിന്നുള്ള 10 വയസ്സുകാരി ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടംനേടി. ബസവനഗുഡിയിലെ നെറ്റ് പബ്ലിക് സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനി ബി. പരിണിതയാണ് ഈ നേട്ടത്തിനുടമ. സുബ്ബു പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ടെയിൽസ് ബൈ പാരി എന്ന പുസ്തകം രചിച്ച പരിണിത രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരിൽ ഒരാളായി.
പിതാവ് കെ. ബാലാജി ബെസ്കോമിൽ ഡെപ്യൂട്ടി ജനറൽ മാനേജരാണ്. മാതാവ് അനുഷ ആർ. ഗുപ്ത ദന്ത ഡോക്ടറാണ്. പരിണിതക്ക് പാട്ടുകളും കുട്ടികളുടെ കഥകളും പറഞ്ഞു കൊടുക്കാറുണ്ടായിരുന്നു. ഒമ്പത് വയസ്സുള്ളപ്പോൾ പുസ്തകം എഴുതാൻ തുടങ്ങി. എഴുതി പൂർത്തിയാക്കിയപ്പോൾ പ്രസാധകനെ കണ്ടെത്തുന്നതിൽ ഒരുപാട് വെല്ലുവിളികൾ നേരിടേണ്ടിവന്നു. ഒടുവിൽ ഹുബ്ബള്ളിയിലെ സുബ്ബു പബ്ലിക്കേഷൻസ് പുസ്തകം പ്രസിദ്ധീകരിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് പിതാവ് പറയുന്നു. പുസ്തകത്തിലെ എല്ലാ ചിത്രങ്ങളും പരിണിത വരച്ചതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

