Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകനത്ത മഴയെ അവഗണിച്ച്...

കനത്ത മഴയെ അവഗണിച്ച് സി.ജെ.പി പ്രതിഷേധ പ്രകടനം

text_fields
bookmark_border
കനത്ത മഴയെ അവഗണിച്ച് സി.ജെ.പി പ്രതിഷേധ പ്രകടനം
cancel
camera_alt

ഫ്രീ​ഡം പാ​ർ​ക്കി​ൽ സി.​ജെ.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​ല്‍ ന​ട​ൻ പ്ര​കാ​ശ് രാ​ജ്

ബംഗളൂരു: നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ടും ഫ്രീഡം പാർക്കിൽ സി.ജെ.പിയുടെ നേതൃത്വത്തില്‍ യുവാക്കൾ പ്രതിഷേധ പ്രകടനം നടത്തി. ‘ജസ്റ്റിസ്’ എന്ന പേരിൽ സംഘടിപ്പിച്ച കാമ്പയിന്‍റെ ഭാഗമായാണ് പ്രതിഷേധം. കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് കേന്ദ്ര ഭരണത്തിനെതിരെ പ്രതിഷേധക്കാര്‍ മുദ്രാവാക്യങ്ങൾ മുഴക്കി.

പരീക്ഷാ ക്രമക്കേടുകൾക്ക് ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. നീറ്റ് തട്ടിപ്പിനെ അപലപിക്കുകയാണ് സമരത്തിന്‍റെ ലക്ഷ്യം. ന്യൂഡൽഹിയിലും സമാനമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. നീറ്റ് പരീക്ഷ ചോര്‍ച്ച കേന്ദ്ര സർക്കാറിന്‍റെ പരാജയമാണെന്നും ഉത്തരവാദികൾക്കെതിരെ നടപടി എടുക്കണമെന്നും അവര്‍ പറഞ്ഞു.

നടൻ പ്രകാശ് രാജ് പ്രകടനത്തിൽ പങ്കുചേർന്നു പ്രചാരണത്തിന് പിന്തുണ നൽകി. നിരവധി യുവജന സംഘടനകളും പ്രതിഷേധത്തിന്‍റെ ഭാഗമായി. ഭാവിയിലെ നീറ്റ് പരീക്ഷകളിൽ ക്രമക്കേടുകൾ ആവർത്തിക്കാതിരിക്കാൻ പുതിയ സുരക്ഷാ സംവിധാനങ്ങളും നിയന്ത്രണങ്ങളും കൊണ്ടുവരണമെന്ന് പ്രകടനക്കാർ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ProtestsPrakash RajCockroach Janata Party
News Summary - CJP protests despite heavy rain
Next Story