സി.ജെ. റോയിയുടെ മരണം: കേന്ദ്രസർക്കാർ നേരിട്ട് ഉത്തരവാദി -ടി.എം. ഷാഹിദ് തെക്കിൽ
text_fieldsസി.ജെ റോയ്
ബംഗളൂരു: കോൺഫിഡന്‍റ് ഗ്രൂപ് സ്ഥാപകൻ സി.ജെ. റോയിയുടെ ആത്മഹത്യ ആദായനികുതി വകുപ്പിന്റെയും (ഐ.ടി) ഇ.ഡിയുടെയും സ്പോൺസേഡ് കൊലപാതകമാണെന്നും ഇതിന് കേന്ദ്രസർക്കാർ നേരിട്ട് ഉത്തരവാദിയാണെന്നും കെ.പി.സി.സി ജനറൽ സെക്രട്ടറിയും കർണാടക സർക്കാർ ലേബർ മിനിമം വേജ് അഡ്വൈസറി ബോർഡ് ചെയർമാനുമായ ടി.എം. ഷാഹിദ് തെക്കിൽ ആരോപിച്ചു. ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലും വിജയിച്ച വ്യവസായിയായിരുന്ന സി.ജെ. റോയിയുടെ ആത്മഹത്യക്ക് കേന്ദ്രസർക്കാർ നേരിട്ട് ഉത്തരവാദിയാണെന്ന് ടി.എം. ഷാഹിദ് തെക്കിൽ പറഞ്ഞു.
ആത്മഹത്യക്ക് പ്രേരിപ്പിച്ച ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ അദ്ദേഹം സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ 11 വർഷമായി കേന്ദ്രത്തിലെ ഇ.ഡി, ഐ.ടി വകുപ്പുകൾ ബി.ജെ.പി അനുകൂലികളായ വ്യവസായികൾക്കും രാഷ്ട്രീയക്കാർക്കും സംരക്ഷണം നൽകുകയും അല്ലാത്തവരെ വേട്ടയാടുകയും ചെയ്യുന്ന രീതിയാണ് പിന്തുടരുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാറിന്‍റെ ഈ നിലപാടിനെ അദ്ദേഹം ശക്തമായി അപലപിച്ചു.
റോയിയുടെ വിയോഗം വ്യവസായ ലോകത്തിന് വലിയൊരു നഷ്ടമാണ്. നിരവധി പാവപ്പെട്ടവർക്കും വിദ്യാര്‍ഥികൾക്കും തൊഴിലാളികൾക്കും അദ്ദേഹം വലിയ തോതിൽ സഹായങ്ങൾ നൽകിയിരുന്നു. ഇതിന് പിന്നിലെ ശക്തികളെ കണ്ടെത്താൻ ഹൈകോടതി ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്ന് ഷാഹിദ് തെക്കിൽ സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

