സിനിമ തിയറ്ററുകളില്‍ ടിക്കറ്റ് ഏകീകരിച്ച് ഉത്തരവിറക്കി
text_fieldsബംഗളൂരു: വെള്ളിയാഴ്ച മുതല്‍ കര്‍ണാടകയിലെ മള്‍ട്ടിപ്ലക്സുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ സിനിമ തിയറ്ററുകളിലും നികുതി ഉള്‍പ്പെടാതെയുള്ള പരമാവധി ടിക്കറ്റ് നിരക്ക് 200 രൂപയാക്കി ഏകീകരിച്ച് സർക്കാർ ഉത്തരവിറക്കി. ഇതുസംബന്ധിച്ച് മന്ത്രിസഭ നേരത്തേ തീരുമാനമെടുത്തിരുന്നു. കര്‍ണാടക സിനിമ റെഗുലേഷന് ഭേദഗതി നിയമം 2025നെ അടിസ്ഥാനമാക്കിയാണ് ഈ തീരുമാനം.
എല്ലാ ഭാഷയിലുള്ള സിനിമകള്‍ക്കും ഉത്തരവ് ബാധകമാണ്. ഗസറ്റില്‍ ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നതോടെ ഉത്തരവ് പ്രാബല്യത്തില്‍ വരും. ഇതോടെ സിനിമ ടിക്കറ്റുകളുടെ കുത്തനെയുള്ള വര്‍ധനയില്‍നിന്ന് പ്രേക്ഷകര്‍ക്ക് ആശ്വാസം ലഭിക്കും. കന്നട സിനിമകളുടെ ടിക്കറ്റ് നിരക്ക് നിയന്ത്രിക്കണമെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പേ കര്‍ണാടക സിനിമ വ്യവസായവുമായി ബന്ധപ്പെട്ടവര്‍ ആവശ്യമുന്നയിച്ചിരുന്നു.
മറ്റു ഭാഷാചിത്രങ്ങളുടെ പ്രദര്ശനംമൂലം കന്നട സിനിമകള്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നു. ടിക്കറ്റ് നിരക്ക് നിയന്ത്രണം നിലവില്‍വരുന്നത് സിനിമ പ്രേമികള്‍ക്ക് തികച്ചും ആശ്വാസകരമാണ്. 75 സീറ്റോ അതില്‍ കുറവ് സീറ്റുകളോ ഉള്ള പ്രീമിയം സിനിമ തിയറ്ററുകളിലെ മള്‍ട്ടി സ്ക്രീനുകള്‍ക്ക് ഉത്തരവ് ബാധകമല്ല.
1964ലെ കര്‍ണാടക സിനിമ 19 ാം വകുപ്പ് പ്രകാരം 2014ലെ കര്‍ണാടക സിനിമ ഭേദഗതി ചെയ്യുന്നതിനുള്ള നിയമങ്ങള്‍ തയാറാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പുതിയ നിയമങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ അറിയിക്കാന്‍ 15 ദിവസത്തെ സമയം സര്‍ക്കാര്‍ അനുവദിച്ചു. നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി ടിക്കറ്റ് നിരക്ക് പ്രാബല്യത്തില്‍ വരുത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

