ചൂഢസാന്ദ്ര തടാകം നവീകരിക്കുന്നു
text_fieldsചൂഢസാന്ദ്ര തടാകം
ബംഗളൂരു: 26 ഏക്കര്‍ വിസ്തൃതിയുള്ള ചൂഢസാന്ദ്ര തടാകം നവീകരിക്കുന്നു. ജലസംഭരണം 84 മില്യന്‍ ലിറ്ററില്‍നിന്ന് 150 മില്യന്‍ ലിറ്ററാക്കുക, ജൈവ വൈവിധ്യം, ജലത്തിന്റെ ശുദ്ധത വർധിപ്പിക്കുക എന്നിവയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.
പ്രദേശത്തെ 3,000 കുടുംബങ്ങള്‍ക്ക് പദ്ധതി പ്രയോജനകരമാവും. കൈയേറ്റങ്ങളും കളകളും നീക്കി മലിനജലം തിരിച്ചുവിട്ട് തണ്ണീര്‍തടം നിർമിക്കുകയും ആമ്പല്‍ അടക്കമുള്ള ശുദ്ധജല സസ്യങ്ങള്‍ വളർത്തുകയും ചെയ്ത് ജലത്തിന്റെ ഗുണ നിലവാരം സംരക്ഷിക്കും.
തടാകത്തിലെ ചളി നീക്കം ചെയ്യുകയും തീരത്ത് തദ്ദേശീയമായ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്തുകൊണ്ട് ജൈവ വൈവിധ്യം സംരക്ഷിക്കും. ബോഷ് കമ്പനിയുടെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് ‘സേ ട്രീസ്’ എന്ന സന്നദ്ധ സംഘടനയാണ് തടാക നവീകരണ പദ്ധതി നടപ്പാക്കുന്നത്.
‘ആഷി വുഡ്സ്വാലോ’ പോലുള്ള പക്ഷി ഇനങ്ങളുടെ തിരിച്ചുവരവ് പരിസ്ഥിതിയുടെ വീണ്ടെടുക്കലാണെന്നും ഇത് നവീകരണ പ്രവര്‍ത്തനത്തിന് പ്രതീക്ഷ നല്‍കുന്നുവെന്നും ചൂഢസാന്ദ്ര തടാക പുനരുദ്ധാരണ നിരീക്ഷണ വിലയിരുത്തൽ സംഘത്തിലെ പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോ. രാജ്കമൽ ഗോസ്വാമി പറഞ്ഞു. മറ്റ് ജലാശയങ്ങളുടെ പുനരുദ്ധാരണ പദ്ധതികൾക്ക് ഇത് ഒരു മാതൃകയാകുമെന്ന് സേ ട്രീ സ്ഥാപകൻ കപിൽ ശർമ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

