അൽഫോൺസ പള്ളിയിൽ ക്രിസ്മസ് നക്ഷത്രം 42 അടി ഉയരത്തിൽ തിളങ്ങുന്നു
text_fieldsനെല്ല്യാടി സെന്റ് അൽഫോൻസ പള്ളിയിലെ നക്ഷത്രം
മംഗളൂരു: നെല്ല്യാടി സെന്റ് അൽഫോൻസ പള്ളിയിലെ യുവാക്കൾ 42 അടി ഉയരമുള്ള ശ്രദ്ധേയമായ ക്രിസ്മസ് നക്ഷത്രം സൃഷ്ടിച്ചു. എസ്.എം.വൈ.എം യുവജന കൂട്ടായ്മയാണ് ഉത്സവ സീസണിൽ ദക്ഷിണ കന്നടയിലെ ഏറ്റവും ഉയരവും വലുപ്പവുമുള്ള നക്ഷത്രം നിർമിച്ചത്. പരിസ്ഥിതി സൗഹൃദ അലങ്കാരം, ഐക്യം എന്നിവ പ്രതിഫലിപ്പിക്കുന്ന നക്ഷത്രത്തിന്റെ രൂപകൽപന അതിന്റെ ദൃശ്യ ആകർഷണത്തോടൊപ്പം അർഥവത്തായ ഒരു സന്ദേശവും വഹിക്കുന്നതായി നേതൃത്വം നൽകിയ ഫാ. ഷാജി മാത്യുവും ഫാ. അലക്സ് ജോൺസണും പറഞ്ഞു.
എല്ലാ രാത്രികളിലും വിവിധ സ്ഥലങ്ങളിൽനിന്നുള്ള സന്ദർശകർ മനോഹരമായ ഈ പ്രദർശനം കാണാൻ നെല്ല്യാടിയിലേക്ക് ഒഴുകിയെത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

