Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമം​ഗ​ളൂ​രു​വി​ൽ വി​റ്റ...

മം​ഗ​ളൂ​രു​വി​ൽ വി​റ്റ ചോ​ക്ല​റ്റു​ക​ളി​ൽ ക​ഞ്ചാ​വ് അം​ശ​മെ​ന്ന് രാ​സ​പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ട്

text_fields
bookmark_border
മം​ഗ​ളൂ​രു​വി​ൽ വി​റ്റ ചോ​ക്ല​റ്റു​ക​ളി​ൽ ക​ഞ്ചാ​വ് അം​ശ​മെ​ന്ന് രാ​സ​പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ട്
cancel

മം​ഗ​ളൂ​രു: ന​ഗ​ര​ത്തി​ൽ കാ​ർ സ്ട്രീ​റ്റി​ലേ​യും ഫ​ൽ​നീ​റി​ലേ​യും ക​ട​ക​ളി​ൽ വി​റ്റ ചോ​ക്ല​റ്റു​ക​ളി​ൽ ല​ഹ​രി​ക്കാ​യി ക​ല​ർ​ത്തി​യ​ത് ക​ഞ്ചാ​വ്. ഫോ​റ​ൻ​സി​ക് ല​ബോ​റ​ട്ട​റി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ഞ്ചാ​വി​ന്റെ അം​ശം സ്ഥി​രീ​ക​രി​ച്ച​താ​യി മം​ഗ​ളൂ​രു സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ കു​ൽ​ദീ​പ് കു​മാ​ർ ആ​ർ. ജ​യി​ൻ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ മാ​സം 19നാ​ണ് കാ​ർ സ്ട്രീ​റ്റി​ൽ പൂ​ജ പാ​ല​സ് ബി​ൽ​ഡി​ങ്ങി​ലെ വൈ​ഭ​വ് പൂ​ജ സെ​യി​ൽ​സ്ക​ട ഉ​ട​മ മം​ഗ​ളൂ​രു വി.​ടി. റോ​ഡി​ലെ മ​നോ​ഹ​ർ ഷെ​ട്ടി (47), ഫ​ൽ​നി​റി​ലെ ക​ട​യു​ട​മ യു.​പി സ്വ​ദേ​ശി ബ​ച്ച​ൻ സോ​ങ്കാ​ർ (45) എ​ന്നി​വ​രെ ല​ഹ​രി ചോ​ക്ല​റ്റ് വി​ല്പ​ന ന​ട​ത്തി എ​ന്ന​തി​ന് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് ജാ​മ്യ​ത്തി​ൽ വി​ട്ട​ത്. രാ​സ​പ​രി​ശോ​ധ​ന​ഫ​ലം ല​ഭ്യ​മാ​യ​തി​നെ തു​ട​ർ​ന്ന് ചൊ​വ്വാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രെ​യും 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. ആ​ന​ന്ദ ചൂ​ർ​ണ, പ​വ്വ​ർ മു​ന​ക്ക​വ​ടി, ബാം ​ബാം മു​ന​ക്ക​വ​ടി, മ​ഹാ​ശ​ക്തി മു​ന​ക്ക എ​ന്നി​ങ്ങ​നെ നാ​ലി​നം ചോ​ക്ല​റ്റു​ക​ളാ​ണ് വി​ല്പ​ന ന​ട​ത്തി​യ​ത്. മ​നോ​ഹ​ർ ഷെ​ട്ടി​യു​ടെ ക​ട​യി​ൽ​നി​ന്ന് 40 വീ​തം ചോ​ക്ല​റ്റു​ക​ൾ അ​ട​ങ്ങി​യ 48,000 രൂ​പ വി​ല​വ​രു​ന്ന 300 പാ​ക്ക​റ്റു​ക​ൾ, പാ​ക്ക​റ്റി​ൽ​നി​ന്ന് അ​ഴി​ച്ച 12,592 രൂ​പ വി​ല​യു​ള്ള 592 ചോ​ക്ല​റ്റു​ക​ൾ എ​ന്നി​ങ്ങ​നെ​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MangalorecannabisChocolates
News Summary - Chocolates sold in Mangalore tested for cannabis content Report
Next Story