ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം; അന്വേഷണ കമീഷൻ റിപ്പോർട്ട് സമർപ്പിച്ചു
text_fieldsമുഖ്യമന്ത്രി സിദ്ധരാമയ്യ ഏകാംഗ കമീഷൻ റിപ്പോർട്ട് സ്വീകരിക്കുന്നു
ബംഗളൂരു: കഴിഞ്ഞ മാസം നാലിന് ആർ.സി.ബി വിജയാഘോഷത്തിനിടെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിക്കുകയും 60 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച ഏകാംഗ ജുഡീഷ്യൽ കമീഷൻ സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചു.
മുൻ ഹൈകോടതി ജസ്റ്റിസ് ജോൺ മൈക്കൽ ഡി കുൻഹ രണ്ട് വാല്യങ്ങളുള്ള അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മുദ്രവെച്ച കവറിൽ കൈമാറി. ഈ റിപ്പോർട്ട് വ്യാഴാഴ്ച മന്ത്രിസഭ മുമ്പാകെ വെക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു.വിധാൻ സൗധയിൽ മുഖ്യമന്ത്രിയുടെ നിയമ ഉപദേഷ്ടാവും എം.എൽ.എയുമായ എ.എസ്. പൊന്നണ്ണ, കർണാടക ചീഫ് സെക്രട്ടറി ശാലിനി രജനീഷ്, മറ്റു ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലാണ് റിപ്പോർട്ട് കൈമാറിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

