ചൈന നിർമിത ട്രെയിനുകൾ എത്തിയില്ല; ഡ്രൈവറില്ലാ സർവിസ് വൈകും
text_fieldsബംഗളൂരു: ഡ്രൈവറില്ലാ ട്രെയിനുകൾ എത്താൻ വൈകുന്നതിനാൽ ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള നമ്മ മെട്രോ ആർവി റോഡ് -ബൊമ്മസാന്ദ്ര പാതയിൽ ജനുവരി സർവിസ് ആരംഭിക്കാനുള്ള പദ്ധതി പാളം തൊടില്ലെന്ന് സൂചന.
മാർച്ചിലോ ഏപ്രിലിലോ ഭാഗിക സർവിസ് തുടങ്ങാനേ കഴിയൂ. നേരത്തെ ലക്ഷ്യമിട്ട സർവിസ് തുടങ്ങാൻ ആഗസ്റ്റ് വരെ കാത്തിരിക്കേണ്ടി വരും. ചെനൈയിൽ നിന്ന് ഫെബ്രുവരിയിൽ എത്തിച്ച ഒരു ഡ്രൈവറില്ലാ ട്രെയിൻ ഉപയോഗിച്ച് പാതയിൽ നടത്തിയ പരീക്ഷണങ്ങൾ വിജയകരമായിരുന്നു.
എന്നാൽ, ശേഷിക്കുന്ന ട്രെയിനുകൾ നിർമിക്കാൻ കരാർ എടുത്ത കമ്പനി വരുത്തുന്ന കാലതാമസമാണ് തിരിച്ചടിയായത്. അടുത്ത മാസം പകുതിയോടെയാകും ഇവർ നിർമിച്ച ട്രെയിൻ കൈമാറുക. രണ്ടാം ട്രെയിൻ എത്താൻ പിന്നെയും വൈകും. സുരക്ഷ ക്രമീകരണങ്ങളുടെ പരിശോധനയാണ് വലിയ കടമ്പയാവുക.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

