Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാതൃകാ പ്രവർത്തനത്തിന് ബാലന് എം.എം.എയുടെ അനുമോദനം

text_fields
bookmark_border
മാതൃകാ പ്രവർത്തനത്തിന് ബാലന് എം.എം.എയുടെ അനുമോദനം
cancel

ബംഗളൂരു: ജംയ്യത്തുൽ മുഅല്ലിമീൻ ബംഗളൂരു സൗത്ത് കമ്മിറ്റി സംഘടിപ്പിച്ച ഘോഷയാത്രക്കിടെ മാതൃകാ പ്രവർത്തനം നടത്തിയ ബാലനെ അനുമോദിച്ചു. ഈജീപുരയിലെ വാദീനൂർ മദ്രസയിൽ പഠിക്കുന്ന ഏഴു വയസ്സുകാരൻ മുഹമ്മദ് ഫാരിസ് ജുനൈദാണ് നബിദിന റാലിക്കിടെ വഴിയോരത്തെ വയോധികയായ സ്ത്രീക്ക് ഭക്ഷണപ്പൊതി നൽകിയത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് സ്വദേശി ജുനൈദ് മുഹമ്മദ് - ഫാത്തിമ സഹാന ദമ്പതികളുടെ മകനാണ് മുഹമ്മദ് ഫാരിസ്. മടിവാളയിൽ നടന്ന മിലാദ് സംഗമത്തിൽ മുഹമ്മദ് ഹാരിസിനെ മലബാർ മുസ്‌ലിം അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജനറൽ സെക്രട്ടറി ടി.സി. സിറാജ് പൊന്നാട അണിയിച്ച് ഉപഹാരം കൈമാറി.

നീലസന്ദ്ര ഖത്തീബ് സിറാജ് ശരീഫ് അനുമോദന പ്രസംഗം നടത്തി. ചടങ്ങിൽ കെ.സി. അബ്ദുൽ ഖാദർ, ലത്തീഫ് ഹാജി ആർ.സി പുരം, ഷംസുദ്ദീൻ കൂടാളി, കെ.എച്ച്. ഫാറൂഖ്, സി.എച്ച്. സഹീർ, വൈക്കിങ് മൂസ ഹാജി, മുനീർ കൊല്ലത്തി, നാസർ നീലസന്ദ്ര, ഈസ്സ, അയാസ്, സുഹൈസ് ഫൈസി, ഹാരിസ് കൊല്ലത്തി എന്നിവർ പങ്കെടുത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - child congratulated by MMA
Next Story