Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കളിക്കുന്നതിനിടെ ഫാക്ടറിയിലെ ചൂടുരാസവസ്തുക്കൾ നിറച്ച ബക്കറ്റിൽ വീണു; 21 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

text_fields
bookmark_border
കളിക്കുന്നതിനിടെ ഫാക്ടറിയിലെ ചൂടുരാസവസ്തുക്കൾ നിറച്ച ബക്കറ്റിൽ വീണു; 21 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
cancel
camera_alt

പ്രതീകാത്മക ചിത്രം

ബംഗളൂരു: വീടിന് സമീപത്തെ ഫാക്ടറിക്കരികിൽ കളിക്കുന്നതിനിടെ ചൂടുള്ള രാസവസ്തുക്കൾ നിറച്ച ബക്കറ്റിൽ വീണ് 21 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ബംഗളൂരുവിലെ ശ്രീരാംപുര എൽ.എൻ. പുരത്താണ് ദാരുണ സംഭവം. പത്തുദിവസത്തോളം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞശേഷമാണ് കുഞ്ഞ് മരിച്ചത്. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

നവംബർ രണ്ടിന് രാവിലെ 11 മണിയോടെയായിരുന്നു അപകടം. എട്ടുവയസ്സുകാരിയായ സഹോദരിക്കൊപ്പം വീടിന് സമീപം കളിക്കുകയായിരുന്നു സുബ്രമണിയെന്നു പേരുള്ള 21 മാസം പ്രായമുള്ള കുഞ്ഞ്. ഇതിനിടെ സമീപത്തെ ശിവം കോപ്പർ മേക്കർ ഫാക്ടറിയിൽ സൂക്ഷിച്ചിരുന്ന ചൂടുള്ള രാസവസ്തുക്കൾ നിറച്ച ബക്കറ്റിലേക്ക് അബദ്ധത്തിൽ വീഴുകയായിരുന്നു. കുഞ്ഞ് ബക്കറ്റിലേക്ക് വീഴുന്നതിന്റെ ദൃശ്യങ്ങൾ സമീപത്തെ സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്. അപകടത്തിന് പിന്നാലെ കുഞ്ഞിനെ ഉടൻ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിന് പത്തുദിവസത്തോളം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ നൽകി. എന്നാൽ ആരോഗ്യനിലയിൽ പുരോഗതിയുണ്ടാകാതെ വന്നതോടെ മരണം സംഭവിക്കുകയായിരുന്നു.

സംഭവത്തിൽ ശ്രീരാംപുര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഫാക്ടറിയിലെ സുരക്ഷാ ക്രമീകരണങ്ങൾ സംബന്ധിച്ചും രാസവസ്തുക്കൾ സൂക്ഷിച്ചിരുന്ന രീതിയെക്കുറിച്ചും അന്വേഷണം നടക്കേണ്ടതുണ്ട്. കുട്ടികൾക്ക് എത്തിപ്പെടാൻ കഴിയുന്ന ഇടങ്ങളിൽ അപകടകരമായ രാസവസ്തുക്കൾ തുറന്നുവെച്ചത് സുരക്ഷാവീഴ്ചയാണെന്ന ആശങ്കയും സംഭവത്തെ തുടർന്ന് ഉയർന്നിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Child Chemical Bucket Death
Next Story