ചിക്കമഗളൂരു വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സന്ദർശക വിലക്ക്
text_fieldsകനത്ത മഴയിൽ വെള്ളം കയറിയ ചിക്കമഗളൂരു റോഡ്
ബംഗളൂരു: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ചിക്കമഗളൂരുവിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സന്ദർശകർ പോകുന്നത് ജില്ല ഭരണകൂടം വിലക്കി. ഈ മാസം 15 വരെ യാത്ര നിർത്തിവെക്കാനാണ് നിർദേശം. ജില്ല ഡെപ്യൂട്ടി കമീഷണർ മീന നാഗരാജ് ഇതുസംബന്ധിച്ച മാർഗനിർദേശം പുറപ്പെടുവിച്ചു.
തുംഗ, ഭദ്ര, ഹേമാവതി നദികൾ കരകവിഞ്ഞൊഴുകുകയാണ്. മണ്ണിടിച്ചിലിനെതുടർന്ന് മലയോര മേഖലയിലെ പല റോഡുകളും വെള്ളത്തിനടിയിലാണ്. ഹോം സ്റ്റേകളോടും റിസോർട്ടുകളോടും ബുക്കിങ് നിർത്തിവെക്കാനും ഡിസി ആവശ്യപ്പെട്ടു. ട്രക്കിങ്ങിന് അനുമതി നൽകരുതെന്ന് വനം വകുപ്പിന് നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

