Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുഖ്യമന്ത്രി പദത്തിൽ അർസിനെ മറികടന്നു; ബജറ്റ് അവതരണത്തിൽ റെക്കോർഡ്

text_fields
bookmark_border
മുഖ്യമന്ത്രി പദത്തിൽ അർസിനെ മറികടന്നു; ബജറ്റ് അവതരണത്തിൽ റെക്കോർഡ്
cancel
camera_alt

1985ൽ ​കൃ​ഷി സ​ഹ മ​ന്ത്രി​യാ​യി​രു​ന്ന അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി രാ​മ​കൃ​ഷ്ണ ഹെ​ഗ്ഡെ​ക്കൊ​പ്പം

ബംഗളൂരു: കർണാടകയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന ഡി. ദേവരാജ് അർസിന്റെ റെക്കോർഡ് മറികടന്നാണ് സിദ്ധരാമയ്യ കസേര ഒഴിഞ്ഞത്.അഞ്ചു വർഷവും 234 ദിവസവും എന്ന അർസിന്റെ റിക്കാർഡ് ഈ മാസം അഞ്ചിന് സിദ്ധരാമയ്യ തകർത്തിരുന്നു. ഏഴ് വർഷവും 259 ദിവസവും എന്ന പുതിയ റെക്കോർഡ് സൃഷ്ടിച്ചു.

1915 ആഗസ്റ്റ് 20ന് ജനിച്ച് 1982 ജൂൺ ആറിന് അന്തരിച്ച ദേവരാജ് അർസ് 1972–77, 1978–80 എന്നിങ്ങിനെ രണ്ട് തവണ കർണാടക മുഖ്യമന്ത്രിയായിരുന്നു. 2023 മെയ് 20ന് രണ്ടാം തവണ മുഖ്യമന്ത്രിയായ സിദ്ധരാമയ്യ ആ റെക്കോർഡ് തകർത്തു.

ധന വകുപ്പ് കൂടി വഹിച്ച സിദ്ധരാമയ്യ കഴിഞ്ഞ മാർച്ച് ഏഴിന് 2025-26 വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് അവതരിപ്പിച്ചത് മറ്റൊരു റെക്കോർഡായി. താൻ അവതരിപ്പിച്ച 16-ാമത്തെ ബജറ്റായിരുന്നു അത്.1885ൽ രണ്ടാം രാമകൃഷ്ണ ഹെഗ്ഡെ മന്ത്രിസഭയിൽ കൃഷി സഹ ചുമതലയോടെ 37ാം വയസ്സിലായിരുന്നു കന്നി പ്രവേശം. നിലവിൽ പ്രായം 77.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Chief Minister surpasses Ars in terms of tenure; records in budget presentation
Next Story