Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മംഗളൂരു മാഫിയ സംഘത്തിനെതിരെ ശക്തമായ നടപടി -മുഖ്യമന്ത്രി

text_fields
bookmark_border
മംഗളൂരു മാഫിയ സംഘത്തിനെതിരെ ശക്തമായ നടപടി -മുഖ്യമന്ത്രി
cancel
camera_alt

മു​ഖ്യ​മ​ന്ത്രി ഡി​.കെ. ശി​വ​കു​മാ​റും ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല ചു​മ​തല​യു​ള്ള മ​ന്ത്രി യു.​ടി.​ഖാ​ദ​റും മം​ഗ​ളൂ​രു തു​റ​മു​ഖ പ്ര​ദേ​ശ​ത്ത്

ന​ട​ത്തി​യ സ​ന്ദ​ർ​ശ​നം

മംഗളൂരു: മുഖ്യമന്ത്രി ഡി കെ ശിവകുമാർ ശനിയാഴ്ച പുലർച്ചെ നഗരത്തിലെ മത്സ്യബന്ധന തുറമുഖത്ത് നടത്തിയ അപ്രതീക്ഷിത സന്ദർശനം മത്സ്യത്തൊഴിലാളികൾക്ക് വിസ്മയമായി. സൂര്യൻ പടിഞ്ഞാറ്റുദിച്ചപോലെ എന്ന് അവർ അടക്കം പറഞ്ഞു. കിടക്കപ്പായകളിൽ നിന്നെണീറ്റ് വന്നവർ സ്വപ്നമല്ലെന്നുറപ്പിക്കാൻ കണ്ണൂകൾ തിരുമ്മി.മുഖ്യമന്ത്രി ആരവവും ആനയിക്കൽ ദോഷങ്ങളുമില്ലാതെ കടപ്പുറത്തെത്തിയ അനുഭവം ഇതാദ്യം.

മന്ത്രിസഭ യോഗം മംഗളൂരുവിൽ ചേർന്ന പുതുയുഗപ്പിറവിയുടെ പിറ്റേന്നാണിത്. സ്ത്രീകൾ ഉൾപ്പെടെ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ അവർക്കിടയിൽ നിന്ന് മുഖ്യമന്ത്രി കേട്ടു, ശുചിമുറികൾ പോലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിൽ അനുഭവിക്കുന്ന ദുരിതം സ്ത്രീകൾ വിവരിച്ചു.പിന്നീട് മാധ്യമ പ്രതിനിധികളോട് സംസാരിച്ച മുഖ്യമന്ത്രി പറഞ്ഞു, എന്റെ സന്ദർശനം കാരണം ഇവിടുത്തെ പ്രവർത്തനങ്ങൾ നിർത്തിവച്ചിരിക്കുകയാണെന്ന് എനിക്ക് മനസ്സിലായി. ഇതിൽ ഞാൻ തൃപ്തനല്ല. മത്സ്യബന്ധനത്തെ പൂർണമായും ആശ്രയിക്കുന്ന നിരവധി തദ്ദേശീയരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളും ഇവിടെയുണ്ട്. ഇതാണ് അവരുടെ ഉപജീവനമാർഗ്ഗം, അവരുടെ ദൈനംദിന പ്രവർത്തനങ്ങൾ തടസ്സപ്പെടരുത്.

ഇക്കാര്യം അന്വേഷിക്കാൻ ഡെപ്യൂട്ടി കമീഷണറെയും പൊലീസ് കമീഷണറെയും ഞാൻ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥർ സ്വമേധയാ അത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിൽ, ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വെള്ളിയാഴ്ച മത്സ്യത്തൊഴിലാളി സംഘടനകളുടെ നേതാക്കൾ എന്നെ കണ്ട് നിരവധി ആവശ്യങ്ങൾ ഉന്നയിച്ചു. അഴിമുഖത്തെ ഡ്രഡ്ജിങ് സംബന്ധിച്ച്, സാങ്കേതിക റിപ്പോർട്ട് നേടുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യും.

പഴയ തുറമുഖ പ്രദേശത്ത് പ്രത്യേക ആശുപത്രിയും ശുചിമുറികളും നിർമിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.ഇവിടെ ഒരു മാഫിയയുടെ സാന്നിധ്യമുണ്ടെന്ന് മത്സ്യത്തൊഴിലാളികൾ പരാതിപ്പെട്ടിട്ടുണ്ട്. ഞങ്ങൾ ഇത് അനുവദിക്കില്ല. ഉൾപ്പെട്ടിരിക്കുന്നവർ എത്ര സ്വാധീനമുള്ളവരായാലും നടപടിയെടുക്കാൻ പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പറഞ്ഞു.

സമുദ്ര, മത്സ്യബന്ധന വ്യവസായങ്ങളുമായും ബ്ലൂ ഇക്കണോമിയുമായും ബന്ധപ്പെട്ട സംരംഭങ്ങൾ ഉണ്ടാകുമെന്ന് ഇന്നലെ തന്നെ ഞാൻ പ്രഖ്യാപിച്ചിരുന്നു. ഒരു സർവകലാശാലയും സ്ഥാപിക്കും, വിദ്യാർത്ഥി സീറ്റുകളുടെ എണ്ണം 40 ൽ നിന്ന് 200 ആയി ഉയർത്തുംമെന്നും വിദ്യാഭ്യാസത്തിനായിഒരു പുതിയ മാസ്റ്റർ പ്ലാനും കർണാടകയുടെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന നിരവധി പദ്ധതികളും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവിൽ, പര്യാപ്തമായ ഗതാഗതസൗകര്യമില്ല. ഇപ്പോൾ, സീ മെട്രോ ഉൾപ്പെടെയുള്ള അത്തരം കണക്റ്റിവിറ്റി അവതരിപ്പിക്കും. ഞാൻ ഇന്ന് ഇവിടെ വന്നിട്ടുണ്ട്, നിരവധി നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ട്.

എന്റെ ജില്ലാ ചുമതലയുള്ള മന്ത്രി യു.ടി.ഖാദറും ഇവിടെയുണ്ട്, അദ്ദേഹം അവരുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കും. ഞങ്ങൾ അവ പരിഹരിക്കുകയും അവർക്ക് അർഹമായ ശ്രദ്ധ നൽകുകയും ചെയ്യും. ഞങ്ങളെടുത്ത തീരുമാനങ്ങളെല്ലാം തീരദേശ മേഖലകളിൽ മാത്രമായി ഒതുങ്ങുന്നില്ല. ഗ്രാമവികസനത്തിനും ഗ്രാമങ്ങൾക്കും മുഴുവൻ സംസ്ഥാനത്തിനും വേണ്ടി ചില തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. ഗ്രാമപഞ്ചായത്തുകളിലും താലൂക്ക് പഞ്ചായത്ത് പ്രദേശങ്ങളിലും ഇവ നടപ്പിലാക്കും. ബാക്കിയുള്ള പദ്ധതികൾ പിപിപി മാതൃകയിൽ ഏറ്റെടുക്കും. ജില്ല ചുമതലയുള്ള മന്ത്രി യു.ടി. ഖാദറും മുഖ്യമന്ത്രിയോടൊപ്പം സന്ദർശന വേളയിൽ ഉണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Chief Minister says Strong action against Mangaluru mafia gang
Next Story